റെയിൽവേ ട്രാ​ക്കി​ൽ​കൂ​ടി ന​ട​ന്നു​പോ​യ ര​ണ്ടു​പേ​രെ ട്രെ​യി​ൻ ഇടിച്ചു; ഒ​രാ​ൾ മ​രി​ച്ചു
Wednesday, April 14, 2021 1:43 AM IST
ശാ​സ്താം​കോ​ട്ട: റെ​യി​ൽ​വേ ട്രാ​ക്കി​ലൂടെ നടന്നുപോയ ര​ണ്ടു​പേ​രെ ട്രെ​യി​ൻ ഇ​ടി​ച്ചു, ഒ​രാ​ൾ മ​രി​ച്ചു. വേ​ങ്ങ വ​ലി​യ മാ​ട​ത്തി​ൽ (കു​റ്റി​യി​ൽ അ​യ്യ​ത്ത്) ഗോ​പി​യു​ടെ മ​ക​ൻ രാ​ജീ​വ് (36) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ വേ​ങ്ങ തെ​ങ്ങി​ന​ഴി​ക​ത്ത് ( രാ​ഖി ഭ​വ​ന​ത്തി​ൽ) രാ​ധാ​കൃ​ഷ്ണ​പി​ള്ള (44) യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​വേ​ങ്ങ ക​രാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു പോ​യ രാ​ജ​ധാ​നി എ​ക്സ്പ്ര​സാ​ണ് ത​ട്ടി​യ​തെ​ന്ന് ക​രു​തു​ന്നു. പ​രി​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​പി​ള്ള വ​ന്ന് ഗേ​റ്റി​നു സ​മീ​പം ഉ​ള്ള ക​ട​ക​ളി​ൽ നി​ന്ന​വ​രോ​ട് വി​വ​രം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് അ​പ​ക​ട​വി​വ​രം അ​റി​യു​ന്ന​ത്. ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്ന് എ​ത്തി​യ പോ​ലീ​സ് രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​സു​നി​ത​യാ​ണ് രാ​ജീ​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​ക്ഷ​ര, അ​ദ്വൈ​ത.