സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ ന​വീ​ക​ര​ണ​ത്തി​നെ​തി​രെ ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് ചെ​യ​ർ​മാ​ൻ
Friday, April 16, 2021 10:55 PM IST
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​ലെ ന​വീ​ക​ര​ണ​ത്തി​ന്‍റെ നേ​ട്ടം ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി മി​ൽ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​ത്യു ആ​രോ​പി​ച്ചു.
ന​വീ​ക​ര​ണ സ​മ​യ​ത്ത് വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റി​വി​റ്റി തു​ക മാ​ത്ര​മേ കു​ടി​ശി​ക​യു​ള്ളൂ. ഇ​തി​നാ​യി മു​മ്പ് വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ചെ​യ്ത​പ്പോ​ൾ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ച​ർ​ച്ച ന​ട​ത്തി. സ​ർ​ക്കാ​രി​ൽ നി​ന്നും കോ​വി​ഡ് പാ​ക്കേ​ജി​ൽ കി​ട്ടു​ന്ന തു​ക ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ പി.​എ​ഫി​ലും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ട​യ്ക്കു​ക​യും ബാ​ക്കി തു​ക ഗ്രാ ​റ്റി വി​റ്റി കു​ടി​ശി​ക ന​ൽ​കു​ന്ന​തി​ന്‌ വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സ​മ്മ​തി​ച്ചി​രു​ന്നു.
ഇ​തി​നു​ള്ള ഉ​ത്ത​ര​വ് മാ​ർ​ച്ച് 30-നാ​ണ് ല​ഭി​ച്ച​ത്. തെ​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മേ​യ് ര​ണ്ടി​ന് ശേ​ഷ​മേ ആ​രം​ഭി​ക്കു​ക​യു​ള്ളു. സ​ർ​ക്കാ​രി​ൽ നി​ന്നും തു​ക കി​ട്ടു​ന്ന മു​റ​യ്ക്ക് ഇ​ത് വി​ത​ര​ണം ചെ​യ്യും. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം മു​ട​ങ്ങി കി​ട​ന്ന മി​ല്ലി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ മി​ല്ലി​ൽ മൂ​ന്ന് ഷി​ഫ്റ്റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​ർ​ജ് മാ​ത്യു അ​റി​യി​ച്ചു.