ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ടം; അ​ടു​ത്തി​ടെ പൊ​ലി​ഞ്ഞ​ത് ര​ണ്ടു ജീ​വ​നു​ക​ൾ
Friday, April 16, 2021 10:56 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ർ​റ്റി​സി ബ​സു​ക​ളു​മാ​യും നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന മ​ൽ​സ​ര ഓ​ട്ട​ങ്ങ​ൾ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ൽ മാ​ത്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ട് ജീ​വ​നു​ക​ളാ​ണ്. ഒ​ര​പ​ക​ടം സൃ​ഷ്ടി​ച്ച​ത് സ്വ​കാ​ര്യ ബ​സാ​ണ​ങ്കി​ൽ മ​റ്റൊ​ന്നി​ന് കാ​ര​ണ​മാ​യ​ത് വേ​ണാ​ട് ബ​സും.
ക​ഴി​ഞ്ഞ 10 നാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പു ജീ​വ​ന​ക്കാ​ര​നാ​യ ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ജ​യ​കു​മാ​ർ (54) സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്.​പു​ത്തൂ​ർ മ​ണ്ഡ​പം ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങ​വേ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യും വി​ജ​യ​കു​മാ​ർ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ് പി​ൻ​ച​ക്രം ക​യ​റി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ബ​സ് ജീ​വ​ന​ക്കാ​ർ അ​ൽ​പം ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ൽ മ​ര​ണം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. മ​റ്റൊ​രു ബ​സു​മാ​യി മ​ൽ​സ​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു ഈ ​ബ​സ്.
പു​ത്തൂ​രി​നു സ​മീ​പം പാ​ണ്ട​റ​യി​ൽ ബൈ​ക്കു​യാ​ത്രി​ക​നാ​യ യു​വാ​വ് വേ​ണാ​ട് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത് വ്യാ​ഴാ​ഴ്ച​യാ​ണ്. പെ​രു​മ്പു​ഴ സ്വ​ദേ​ശി​യാ​യ ഗി​രീ​ഷ് കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. ഗി​രീ​ഷ് കു​മാ​റി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ൽ വേ​ണാ​ട് ബ​സ് ഇ​ടി​ക്കു​ക​യും തെ​റി​ച്ചു​വീ​ണ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി​യു​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പി​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി മ​ത്സ​രി​ച്ചോ​ടു​ക​യാ​യി​രു​ന്നു വേ​ണാ​ട് ബ​സ്. സ​മാ​ന​മാ​യ ര​ണ്ട​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത് മ​ത്സ​ര​വും അ​ശ്ര​ദ്ധ​യും ത​ന്നെ.
സ്വ​കാ​ര്യ ബ​സു​ക​ൾ കൈ​യ​ട​ക്കി വെ​ച്ചി​രു​ന്ന റൂ​ട്ടു​ക​ളാ​യി​രു​ന്നു കൊ​ട്ടാ​ര​ക്ക​ര -ക​രു​നാ​ഗ​പ്പ​ള്ളി റൂ​ട്ടും കൊ​ട്ടാ​ര​ക്ക​ര - ഓ​യൂ​ർ റൂ​ട്ടും. സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് അ​വ​ർ ത​മ്മി​ൽ മ​ൽ​സ​ര ഓ​ട്ട​ങ്ങ​ളും ക​ല​ഹ​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. ഈ ​ര​ണ്ടു റൂ​ട്ടു​ക​ളി​ലും വേ​ണാ​ട് ബ​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ഈ ​ബ​സു​ക​ളു​മാ​യും സ്വ​കാ​ര്യ ബ​സു​ക​ൾ മ​ൽ​സ​ര​മാ​രം​ഭി​ച്ചു. ഇ​തോ​ടെ അ​പ​ക​ട​ങ്ങ​ളു​ടെ തോ​തും വ​ർ​ധി​ച്ചു.​വി​ജ​യ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് ബ​സു​ക​ളെ ത​ക​ർ​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ബ​സ് ന​ട​ത്തി​പ്പു​കാ​ർ പ​ല കു​ത​ന്ത്ര​ങ്ങ​ളും ന​ട​പ്പി​ൽ വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​റ്റി​സി ബ​സ് സ്റ്റാ​ന്‍റി​ൽ വേ​ണാ​ട് ബ​സു​ക​ൾ പി​ടി​ക്കു​മ്പോ​ൾ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സു​ക​ൾ അ​തേ റൂ​ട്ടി​ൽ ത​ന്നെ ഓ​ട്ട​മാ​രം​ഭി​ച്ചി​രി​ക്കും. സ​മ​യ​വും വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി ന​ൽ​കാ​ൻ ഏ​ജ​ന്‍റു​മാ​രു​മു​ണ്ട്. സ്വ​കാ​ര്യ ബ​സ് സ്റ്റേ​ാപ്പു​ക​ളി​ൽ നി​ന്നും പ​ര​മാ​വ​ധി പേ​രെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​മ്പോ​ൾ പി​ന്നാ​ലെ​യെ​ത്തു​ന്ന വേ​ണാ​ടി​ൽ ക​യ​റ്റാ​ൻ ആ​ളു​ണ്ടാ​കി​ല്ല.​ ഇ​തോ​ടെ അ​വ​രും മ​ൽ​സ​ര​മാ​രം​ഭി​ക്കും. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യം വെ​ച്ചാ​ണ് ഈ ​മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പ്രാ​യ​വും പ​ക്വ​ത​യു​മി​ല്ലാ​ത്ത​വ​രാ​ണ് ഡ്രൈ​വ​ർ​മാ​രി​ല​ധി​ക​വും. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ബ​സ് ഓ​ടി​ക്കു​ന്ന​വ​രാ​യി മാ​റു​ന്ന​തും അ​പൂ​ർ​വ​മ​ല്ല. ഇ​വ​രി​ല​ധി​ക​വും മൊ​ബൈ​യി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും അ​ശ്ര​ദ്ധ​മാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​തും പ്ര​ധാ​ന കാ​ര​ണ​മാ​ണ്.
ആ​ർ​റ്റി​ഓ​ഫീ​സും ജി​ല്ലാ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഓ​ഫീ​സും കൊ​ട്ടാ​ര​ക്ക​ര​യി​ലു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി പാ​യു​ന്ന ബ​സു​ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ല.