പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്നു; 121 പ്ര​ത്യേ​ക ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കി
Friday, April 16, 2021 11:19 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ നി​ന്നും കൊ​ല്ലം സി​റ്റി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള​ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി സി​റ്റി പോ​ലീ​സ്. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സി​ലെ എ​ട്ടി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും 21 ഇ​ൻ​സ്പെ​ക്ട​റ​ൻ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സേ​ന​യു​ടെ പ​കു​തി സേ​നാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ സേ​ന രൂ​പീ​ക​രി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.
കൊ​ല്ലം സി​റ്റി മേ​ഖ​ല​യി​ൽ മാ​ത്ര​മാ​യി ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റും മൂ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ട്ട 121 ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ച് പോ​ലീ​സ് നി​ര​ത്തു​ക​ളും ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ രൂ​പം കൊ​ള​ളാ​ൻ സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള​ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​ന് നി​ര​വ​ധി പേ​ർ പോ​ലീ​സ് ന​ട​പ​ടി നേ​രി​ടേ​ണ്ട ി വ​ന്നു.
കോ​വീ​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 16758 പേ​ർ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കു​ക​യും കൃ​ത്യ​മാ​യ മാ​സ്ക് ധ​രി​ക്കാ​തെ​യും ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്ത 5763 പേ​ർ​ക്കെ​തി​രെ പെ​റ്റി കേ​സ് എ​ടു​ക്കു​ക​യും 142500 രൂ​പാ പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ളു​ടെ സേ​വ​ന​വും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.