കോ​വി​ഡ്: സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി
Friday, April 16, 2021 11:19 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി. കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​റ്റി​സി ബ​സ് സ്റ്റാ​ന്‍റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ റ​വ​ന്യു, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ക്കീ​തു ന​ൽ​കു​ക​യും ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. അ​ധി​ക യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​റ്റി​സി ബ​സി​ൽ നി​ന്നും അ​ധി​ക​മാ​യു​ള്ള​വ​രെ പു​റ​ത്തി​റ​ക്കി.
ഇ​വ​ർ​ക്കാ​യി മ​റ്റൊ​രു ബ​സ് ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കി. കൊ​ട്ടാ​ര​ക്ക​ര - പ​ട്ടാ​ഴി ബ​സി​ൽ നി​ന്നു​മാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​തി​റ​ക്കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ആ​ർ​ഡി​ഒ, അ​ഡീ​ഷ​ണ​ൽ എ​സ്പി, ത​ഹ​സി​ൽ​ദാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. റൂ​റ​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും ഇ​ന്ന​ലെ സം​യു​ക്ത പ​രി​ശോ​ധി ന​ട​ന്നു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു തു​ട​ങ്ങി​യ​താ​യി റൂ​റ​ൽ എ​സ്പി.​അ​റി​യി​ച്ചു. ഇ​ന്ന​ലെ റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 8567 പേ​രെ താ​ക്കീ​തു ചെ​യ്യു​ക​യും 139 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മു​ണ്ടാ​യി.
റൂ​റ​ൽ എ​സ്പി, ത​ഹ​സീ​ൽ​ദാ​ർ, സെ​ക്ട്ര​റ​ൽ മ​ജി​സ്ട്രേ​റ്റ്, ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.