അ​ഞ്ച​ലി​ല്‍ പ​രി​ശോ​ധ​നകൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്
Friday, April 16, 2021 11:19 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ അ​ട​ക്കം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കോ​വി​ഡ്‌ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ മാ​സ് പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്താ​ന്‍ അ​ഞ്ച​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തെ​ണ്ടി​വ​രു​ന്ന പോ​ലീ​സ് അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, കോ​വി​ഡ്‌ വ്യാ​പ​നം കൂ​ടു​ത​ലാ​യി കാ​ണു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ്‌ പ​രി​ശോ​ധ​ന ന​ട​ത്തി. സ്റ്റേ​ഷ​നി​ലെ നാ​ല്‍​പ​തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ്‌ പോ​സി​റ്റീ​വ് എ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​വ​രു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ള്ള കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
കോ​വി​ഡ്‌ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം എ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്കും സാ​നി​റ്റെ​സ​റും നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം എ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷെ​മീ​ർ പ​റ​ഞ്ഞു.