ഏ​രൂ​രി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേർന്നു
Saturday, April 17, 2021 10:52 PM IST
അ​ഞ്ച​ല്‍: കോ​വി​ഡ്‌ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ര്‍​ന്നു. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി​വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ്‌ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണം എ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ന്‍​പ​ത് വാ​ര്‍​ഡു​ക​ളി​ലും ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ര്‍​ഡ്‌ ത​ല ജാ​ഗ്ര​ത സ​മി​തി യോ​ഗ​ങ്ങ​ള്‍ ചേ​രും. അ​താ​ത് വാ​ര്‍​ഡ്‌ മെ​മ്പ​ര്‍​മാ​ര്‍ മു​ന്‍​കൈ എ​ടു​ത്തു​കൊ​ണ്ടു അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ടാ​കും ജാ​ഗ്ര​ത സ​മി​തി​ക​ള്‍ ചേ​രു​ക. യോ​ഗ​ത്തി​നു ശേ​ഷം ഞാ​യ​ര്‍ തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും കോ​വി​ഡ്‌ വാ​ക്സി​നേ​ഷ​ന്‍, പ​രി​ശോ​ധ​ന എ​ന്നി​വ​യെ കു​റി​ച്ചും ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തും. ഒ​പ്പം ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യും.

പ​ഞ്ചാ​യ​ത്തി​ലെ 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും കോ​വി​ഡ്‌ വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കും. ഇ​തി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ്‌ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കും തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ കൈ​ക്കൊ​ണ്ട​ത്. പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഉ​റ​പ്പ് ന​ല്‍​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​അ​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.