പുനലൂരിൽ സാ​നി​റ്റൈ​സ​ർ ന​ൽ​കാൻ ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​യി
Saturday, April 17, 2021 10:52 PM IST
പുനലൂർ: കോ​വി​ഡ് 19 ര​ണ്ടാം​ഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​ണ​ത്തി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ന​ൽ​കു​ന്ന​തി​നു​ള്ള ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​യി.

പു​ന​ലൂ​ർ ടി ​ബി ജം​ഗ്ഷ​ൻ കെ ​എ​സ് സ് ​ആ​ർ ടി ​സി സ്റ്റാ​ൻ​ഡ്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ​എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​യി . ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ​ക​ൾ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ച്ചു തു​ട​ങ്ങി.

കെ​എ​സ്ആ​ർ​ടി​സി ​സ്റ്റാ​ൻ​ഡി​ലെ വി​ശ​ദീ​ക​ര​ണ​യോ​ഗം ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വി ​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​സ​ന്ത ര​ഞ്ജ​ൻ, ഡി ​ദി​നേ​ശ​ൻ, കൗ​ൺ​സി​ല​ർ അ​ജി​ ആ​ൻ​റ​ണി, സി​പി​ഐ നേ​താ​വ് ജ ​ഡേ​വി​ഡ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ട​ബി​ജു, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷ് കു​മാ​ർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അ​ര​വി​ന്ദ്, അ​യ്യ​പ്പ​ൻ, ക്ഷ​മി, സി​നി എടിഒ ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.