ഷി​ബു ബേ​ബി ജോ​ണ്‍ ജ​യി​ക്കുമെ​ന്ന് യുഡിഎ​ഫ് വി​ല​യി​രു​ത്ത​ല്‍
Saturday, April 17, 2021 11:27 PM IST
ച​വ​റ: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ ച​വ​റ മ​ണ്ഡ​ല​ത്തി​ല്‍ ഷി​ബു ബേ​ബി​ജോ​ണ്‍ വി​ജ​യി​ക്കു​മെ​ന്ന് യുഡി​എ​ഫ് തെര​ഞ്ഞെ​ടു​പ്പു കേ​ന്ദ്ര​കമ്മി​റ്റി വി​ലി​യി​രു​ത്തി.​

വി​വി​ധ പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച ക​ണ​ക്കു പ്ര​കാ​രം 14500-വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യം നേ​ടും.​ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ​ക്തി​കു​ള​ങ്ങ​ര കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലും വ്യ​ക്ത​മാ​യ ലീ​ഡു​യ​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.​ എ​ല്ലാ സാ​മൂ​ഹി​ക ഘ​ട​ക​ങ്ങ​ളും ച​വ​റ​യി​ലെ പൊ​തു രാ​ഷ്ട്രീ​യ​വും യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു. 2001-​ല്‍ നേ​ടി​യ​തി​നേ​ക്കാ​ള്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യുഡിഎ​ഫ് പ്ര​തി​നി​ധി ഷി​ബു ബേ​ബി​ജോ​ണ്‍ വി​ജ​യി​ക്കുമെ​ന്ന് കേ​ന്ദ്ര തെര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് വേ​ണു ഗോ​പാ​ലും ക​ണ്‍​വീ​ന​ര്‍ ജ​സ്റ്റി​ന്‍ ജോ​ണും പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.