ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് പരിക്ക്
Saturday, April 17, 2021 11:28 PM IST
കൊ​ല്ലം: കൊ​ല്ലം ചെ​മ്മാ​ൻ​മു​ക്ക് റെ​യി​ൽ​വേ പാ​ല​ത്തി​ൽ വാ​ഹ​നാ​പ​ക​ടം. ഓ​ട്ടോറി​ക്ഷ​യും ലാ​ൻ​ഡ്രി​യി​ലേ​ക്ക് തു​ണി​യു​മാ​യി പോ​യ വാ​നും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക് ഇ​ന്നലെ ഉ​ച്ച​യ്ക്ക് 1.45-നാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ റി​ക്ഷ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം ക​ട​പ്പാ​ക്ക​ട -ക​പ്പ​ല​ണ്ടി മു​ക്ക് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.
ട്രാ​ഫി​ക് പോ​ലീ​സ് എ​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.