കൊ​ല​പാ​ത​ക​ക്കേ​സി​ൽ​പ്പെ​ട്ട ആ​ളു​ടെ വീ​ട് ക​ത്തി​യ​തി​ൽ ദു​രൂ​ഹ​ത
Monday, April 19, 2021 11:10 PM IST
ച​വ​റ: കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ലു​ള്‍​പ്പെ​ട്ട ആ​ളു​ടെ വീ​ട് ക​ത്തി​യ​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്.
ച​വ​റ ത​ട്ടാ​ശേ​രി​ക്ക് പ​ടി​ഞ്ഞാ​റ് സ​ന്തോ​ഷ് ഭ​വ​നി​ല്‍ സു​നി​ലി​ന്‍റെ വീ​ടാ​ണ് ഭാ​ഗീ​ക​മാ​യി ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ ക​ത്തി​യ​ത്. ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ മു​റി​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. അ​ക​ത്തെ മു​റി​യി​ലെ അ​ല​മാ​ര​യും കു​ത്തി​ത്തു​റ​ന്ന് വ​സ്ത്ര​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.
മോ​ഷ​ണ ശ്ര​മ​മാ​ണോ അ​ല്ലെ​ങ്കി​ൽ ആ​രെ​ങ്കി​ലും മ​ന​പ്പൂ​ർ​വം ക​ത്തി​ച്ച​താ​ണോ എ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് . ക​ഴി​ഞ്ഞ ആ​ഴ്ച മ​ദ്യം വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ലാ​ണ് സു​നി​ൽ അ​റ​സ്റ്റി​ൽ ആ​യ​ത്.
തീ ​പി​ടി​ത്ത​തി​ന് ഇ​തു​മാ​യും ബ​ന്ധം ഉ​ണ്ടോ എ​ന്നും മ​റ്റ് കു​ടി​പ്പ​ക​യു​ള്ള​വ​രും ഇ​തി​ന് പി​ന്നി​ലു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​ന് വെ​ട്ടു കൊ​ണ്ട ദി​വ​സം മു​ത​ല്‍ വീ​ട്ടി​ലു​ള്ള​വ​ര്‍ ഇ​വി​ടെ താ​മ​സ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മെ തീ​പി​ടി​ത്ത​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​കു എ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.