നി​ത്യ​ജീ​വി​ത​ത്തി​ന് നി​വൃ​ത്തി​യി​ല്ലാ​ത്ത​വ​ർ​ക്കും പി​ഴ
Tuesday, April 20, 2021 10:36 PM IST
ചാ​ത്ത​ന്നൂ​ർ: നി​ത്യജീ​വി​ത​ത്തി​ന് നി​വൃ​ത്തി​യി​ല്ലാ​ത്ത പാ​വ​ങ്ങ​ൾ​ക്ക് പോ​ലും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ന്നു​വെ​ന്ന് പ​രാ​തി.
പോ​ലീ​സി​ന് ടാ​ർ​ജ​റ്റ് തി​ക​യ്ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​മെ​ന്ന് ആ​ക്ഷേ​പം.​ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ഊ​റ്റി പി​ഴി​യു​ക​യാ​ണെ​ന്നും ഇ​ത് കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക്ക​ര​ണ​മ​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്‌.
മു​ഖാ​വ​ര​ണം ശ​രി​യാ​യി ധ​രി​ച്ചി​ല്ല, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ല, അ​നാ​വ​ശ്യ​മാ​യി ക​ട​ക​ൾ​ക്ക് മു​ന്നി​ൽ നി​ന്നു തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്.​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ പി​ൻ​സീ​റ്റി​ലി​രു​ന്ന​യാ​ൾ​ക്ക് ഹെ​ൽ​മ​റ്റി​ല്ല എ​ന്ന കാ​ര​ണ​ത്തി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്.​
എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ എ​ഴു​തി​ക്കാ​ൻ കു​ട്ടി​ക​ളു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ളാ​ണ് ഈ ​വി​ധ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഇ​ര​ക​ളാ​വു​ന്ന​ത്. 500 രൂ​പ പി​ഴ​യൊ​ടു​ക്കി, വീ​ട്ടി​ലേ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​കാ​തെ​ നി​സ​ഹാ​യ​രാ​യി വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് പ​ല​രും. അ​നാ​വ​ശ്യ​മാ​യി പി​ഴ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ത​ർ​ക്കിക്കുന്ന​വ​രു​മു​ണ്ട്. ട്യൂ​ഷ​ന് പോ​യി മ​ട​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് പി​ഴ​യീടാ​ക്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സു​മാ​യി ത​ർ​ക്ക​ത്തി​ന് പ​ല​രും മു​തി​ർ​ന്ന​ത്.​ ചാ​ത്ത​ന്നൂ​ർ ശീ​ലാ​ന്തി മു​ക്കി​ലാ​യി​രു​ന്നു ഇ​തേ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യ​ത്.
വ​ള​വു തി​രി​യു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പോ​ലീ​സ് കൈ​കാ​ണി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു.
ക​ട​ക​ളി​ൽ ക​യ​റി സാ​ധ​നം വാ​ങ്ങി​യി​ട്ട് ബൈ​ക്കി​ൽ ക​യ​റി ഹെ​ൽ​മെ​റ്റെ​ടു​ത്തു് ത​ല​യി​ൽ വ​യ്ക്കു​ന്ന​തി​ന് മു​മ്പ് പി​ടി​കൂ​ടി പി​ഴ​യീ​ടാ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്.
ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നും ശ​ക്ത​മാ​യ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വു​മു​ണ്ട്. പ​ക്ഷേ അ​ച്ച​ട​ക്ക​മു​ള്ള സേ​ന​യി​ലെ അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ അ​വ​ർ നി​സ​ഹാ​യ​രാ​ണ്. സ​ർ​ക്കാ​രി​ന് പ​ണം ക​ണ്ടെ​ത്താ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ൾ​ക്രൂ​ര​മാ​യ ശി​ക്ഷ​യാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.