ര​ണ്ട് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ ആ​ളെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍
Tuesday, April 20, 2021 10:48 PM IST
അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ ര​ണ്ട് വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ ആ​ളെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ഭാ​ര​തീ​പു​രം പ​ള്ളി​മേ​ലേ​തി​ല്‍ ഷാ​ജി പീ​റ്റ​ര്‍ (49) നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി എ​ന്ന ബ​ന്ധു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഷാ​ജി​യെ സ​ഹോ​ദ​ര​ന്‍ കൊ​ല​പ്പെ​ടു​ത്തി വീ​ടി​ന് സ​മീ​പം കി​ണ​റി​നോ​ട് ചേ​ര്‍​ന്ന് കു​ഴി​ച്ചി​ട്ട​താ​യി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്ന് ഷാ​ജി​യു​ടെ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​ര്‍, മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രെ ഏ​രൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
ക​ഴി​ഞ്ഞ ദി​വ​സം സ​ജി​ന്‍റെ സു​ഹൃ​ത്തും ബ​ന്ധു​വു​മാ​യ ആ​ള്‍ പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്തി ത​നി​ക്ക് ഒ​രു കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നു​ണ്ട് എ​ന്ന് പ​റ​യു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​യാ​ളി​ല്‍ നി​ന്നും വി​ശ​ദ​മാ​യി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യു​മാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഈ ​വി​വ​രം പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി. വി​വ​രം മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഉ​ട​ന്‍ സ​ജി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് മാ​താ​വി​നെ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​ജി​നെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​ജി​ന്‍ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.
കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​ക്ക് പി​ന്നി​ലെ​ന്നും ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ആ​ര്‍​ഡി​ഒ, ഫോ​റ​ന്‍​സി​ക് സം​ഘം അ​ട​ക്കം സ്ഥ​ല​ത്ത് എ​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​ന് ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​വെ​ന്നാ​ണ് പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി എം.​എ​സ് സ​ന്തോ​ഷ്‌ പ​റ​ഞ്ഞ​ത്. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട വീ​ടും പ​രി​സ​ര​വും പോ​ലീ​സ് കാ​വ​ലി​ലാ​ണ്.

ഏ​രൂ​രി​ല്‍ ന​ട​ന്ന​ത് ദൃ​ശ്യം മോ​ഡ​ല്‍ കൊ​ല​പാ​ത​കം

അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ ര​ണ്ട് വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ ഷാ​ജി പീ​റ്റ​റി​നെ കൊ​ന്ന് കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ദൃ​ശ്യം സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത്.
കൊ​ല​ചെ​യ്യ​പ്പെ​ട്ടു എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഷാ​ജി ക​വ​ര്‍​ച്ച​യും അ​ടി​പി​ടി​യും അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​യാ​ളെ കാ​ണാ​താ​യ​ത്തി​ന് ശേ​ഷം ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷാ​ജി​യെ​കു​റി​ച്ചു ചോ​ദി​ക്കു​ന്ന​വ​രോ​ട് ഇ​പ്പോ​ള്‍ മ​ല​പ്പു​റ​ത്ത് എ​വി​ടെ​യോ ആ​ണെ​ന്നും കൂ​ടു​ത​ലാ​യി ഒ​ന്നും അ​റി​യി​ല്ല എ​ന്നു​മാ​ണ് സ​ഹോ​ദ​ര​നും മാ​താ​വും അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്തി​യ ഷാ​ജി​യു​ടെ ബ​ന്ധു കാ​ണാ​താ​യ ഷാ​ജി കൊ​ല​ചെ​യ്യ​പ്പെ​ട്ടു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​തോ​ടെ​യാ​ണ് ര​ണ്ടു​വ​ര്‍​ഷ​മാ​യി മൂ​ടി​വ​ച്ചി​രു​ന്ന കൊ​ല​പാ​ത​ക വി​വ​ര​ത്തി​ന്‍റെ ചു​രു​ള്‍ അ​ഴി​യു​ന്ന​ത്.
മ​ദ്യ​പി​ച്ച് എ​ത്തി​യ ഇ​യാ​ളു​ടെ മൊ​ഴി ആ​ദ്യം മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത പോ​ലീ​സ് പ​ക്ഷെ ഇ​യാ​ള്‍ പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ഒ​പ്പം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഈ ​വി​വ​രം പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി. കൊ​ല​ചെ​യ്യ​പ്പെ​ട്ട ഷാ​ജി ത​ന്നോ​ട് സ്വ​പ്ന​ത്തി​ല്‍ എ​ത്തി താ​ന്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ടു എ​ന്ന് പ​റ​ഞ്ഞു​വെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ ആ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
ഇ​യാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച ഏ​രൂ​ര്‍ പോ​ലീ​സ് ഷാ​ജി പീ​റ്റ​റു​ടെ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​റെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി എം ​എ​സ് സ​ന്തോ​ഷ്‌ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു​വെ​ന്ന് ക​രു​തു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ല​പാ​ത​ക വി​വ​രം മ​റ​ച്ചു​വ​ച്ചു എ​ന്ന​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ ഷാ​ജി​യു​ടെ മാ​താ​വ് പൊ​ന്ന​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള സ​ജി​ന്‍ പീ​റ്റ​റു​ടെ ഭാ​ര്യ​യെ അ​നാ​വ​ശ്യം പ​റ​ഞ്ഞ​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ടി​പി​ടി​യി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൊ​ല​പാ​ത​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ, സ​ജി​ന്‍ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണോ കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ​ത്‌ എ​ന്ന​ത​ട​ക്കം ഇ​നി പോ​ലീ​സി​ന് ക​ണ്ടെ​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്.
കൊ​ല്ലു​ക, കു​ഴി​ച്ചു​മൂ​ടു​ക, ആ​രു​മ​റി​യാ​തെ വ​ര്‍​ഷ​ങ്ങ​ളോ​ളം ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ക. പി​ന്നീ​ട് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട ഭാ​ഗ​ത്ത് കൃ​ഷി ഉ​ള്‍​പ്പ​ടെ ന​ട​ത്തു​ക. ഇ​വെ​യെ​ല്ലാം വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മോ​ഹ​ന്‍ ലാ​ല്‍ അ​ഭി​നി​യി​ച്ച ദൃ​ശ്യം സി​നി​മ​യോ​ട് സാ​ദൃ​ശ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്.