കാ​യ​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ട് ക​ത്തി​ന​ശി​ച്ചു
Tuesday, April 20, 2021 10:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : മ​ത്സ്യ ബ​ന്ധ​ന​ത്തി​നു ശേ​ഷം കാ​യ​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ട് ക​ത്തി​ന​ശി​ച്ചു.​ആ​ല​പ്പാ​ട്, ശ്രാ​യി​ക്കാ​ട്, ചെ​മ്പ​ക​ശ്ശേ​രി​ൽ, ജ​ല​രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മ്മേ ദേ​വി എ​ന്ന ബോ​ട്ടാ​ണ് ക​ത്തി ന​ശി​ച്ച​ത്.​ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ടി ​എ​സ് ക​നാ​ലി​ൽ ശ്രാ​യി​ക്കാ​ട് ജ​ട്ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.​

രാ​ത്രി​യി​ൽ ചീ​ന​വ​ല തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്.​ ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. തൊ​ട്ട​ടു​ത്തു ത​ന്നെ നി​ര​വ​ധി ബോ​ട്ടു​ക​ളും വ​രി​വ​രി​യാ​യി കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​യെ​ല്ലാം ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റും ഇ​ന്ധ​ന ടാ​ങ്കും ഉ​ൾ​പ്പ​ടെ ക​ത്തി​യ​തോ​ടെ വ​ൻ അ​ഗ്നി​ബാ​ധ​യാ​യി മാ​റി.

ബോ​ട്ടു​കെ​ട്ടി​യി​രു​ന്ന ക​യ​റു​ക​ൾ ഉ​രു​കി​മാ​റി​യ​തോ​ടെ ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് ബോ​ട്ട് കാ​യ​ലി​ൽ ഒ​ഴു​കി പോ​യി മൂ​ന്നു മ​ണി​ക്കൂ​റോ​ളം ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. ഓ​ച്ചി​റ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.