പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി പോ​ലീ​സ് - റ​വ​ന്യു സ്ക്വാ​ഡു​ക​ൾ
Wednesday, April 21, 2021 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ പോ​ലീ​സും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് റ​വ​ന്യു വി​ഭാ​ഗ​വും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി. നി​യ​മ ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.

റൂ​റ​ൽ ജി​ല്ല​യു​ടെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ സ​ജീ​വ​മാ​യി ന​ട​ന്നു. വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന​ക​ൾ. ഇ​ന്ന​ലെ 481 പേ​ർ​ക്കെ​തി​രെ നി​യ​മ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തു. 10195 പേ​രെ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. ഇ​നി താ​ക്കീ​ത​ല്ല ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​വു​ക​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​റി​യി​ച്ചു.

താ​ലൂ​ക്ക് റ​വ​ന്യു സം​ഘം ഇ​ന്ന​ലെ വെ​ളി​യം, ഓ​യൂ​ർ, പൂ​യ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ രാ​മ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.10 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 107 പേ​രെ താ​ക്കീ​തു ചെ​യ്യു​ക​യു​മു​ണ്ടാ​യി.