വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണു; വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി
Wednesday, April 21, 2021 11:47 PM IST
പു​ന​ലൂ​ർ: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണു. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ പാ​ത​യോ​ര​ത്ത് നി​ൽ​ക്കു​ന്ന മാ​വി​ൻ കൊ​മ്പാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്.
ചെ​മ്മ​ന്തൂ​രി​ൽ നി​ന്നും ഇ​ള​മ്പ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​യ ഒ​രു കാ​റി​നും ഓ​ട്ടോ​റി​ക്ഷ​ക്കും, ഇ​ള​മ്പ​ൽ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് പോ​യ മ​റ്റൊ​രു കാ​റി​നും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ കൈ​ക്ക് നി​സാ​ര​മാ​യ പ​രി​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള 50 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മാ​വി​ന്‍റെ കൊ​മ്പാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ നി​റ​യെ മാ​ങ്ങ​ക​ൾ പി​ടി​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണ് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് യാ​ത്രി​ക​ർ​ക്ക് വ​ലി​യ പ​രി​ക്കു​ക​ളോ അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. പ​ട്ട​ണ​ത്തി​ന് ന​ടു​വി​ലാ​യി കോ​ട​തി​യും കോ​ളേ​ജും, സ്്കൂ​ളു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ്ഥി​തി​ചെ​യ്യു​ന്ന ഇ​വി​ടെ നി​ര​വ​ധി ആ​ൾ​ക്കാ​ർ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​മാ​ണ്.
എ​ന്നാ​ൽ സം​ഭ​വ​സ​മ​യ​ത്ത് കൂ​ടു​ത​ൽ തി​ര​ക്കി​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ഒ​ടി​ഞ്ഞു​വീ​ണ മ​ര​ക്കൊ​മ്പ് നാ​ട്ടു​കാ​രും ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നു വെ​ട്ടി​മാ​റ്റി. പ​ത്തു​മി​നി​റ്റോ​ളം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.