നോ​മ്പു ക​ഞ്ഞി​ക്ക് മ​ത​മി​ല്ല: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഔ​ഷ​ധ​ക്ക​ഞ്ഞി​ക്കെ​ത്തു​ന്ന​ത് നാ​നാ മ​ത​സ്ഥ​രും
Wednesday, April 21, 2021 11:47 PM IST
പി.​ഏ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര : മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ് കൊ​ട്ടാ​ര​ക്ക​ര ജു​മാ മ​സ്ജി​ദി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന റ​മ​ദാ​നി​ലെ നോ​മ്പ് ക​ഞ്ഞി.

പ​രി​ശു​ദ്ധ റ​മ​ദാ​നി​ൽ കൊ​ട്ടാ​ര​ക്ക​ര ജു​മാ​മ​സ്ജി​ദി​ൽ ഉ​ണ്ടാ​ക്കു​ന്ന നോ​മ്പ് ക​ഞ്ഞി​യു​ടെ രു​ചി​യ​നു​ഭ​വ​ത്തി​നാ​യി നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​നാ​ജാ​തി​മ​ത​സ്ഥ​ർ പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്നു. റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​ന്ന് മു​ത​ൽ നോ​മ്പ് ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ആ​യി​ര​ത്തോ​ളം പേ​ർ ദി​നം​പ്ര​തി മ​സ്ജി​ദി​ലെ നോ​മ്പ് ക​ഞ്ഞി​യു​ടെ രു​ചി​യ​റി​യാ​ൻ എ​ത്തു​ന്നു.

പ​ച്ച​രി,ചു​ക്ക്, കു​രു​മു​ള​ക്,വെ​ളു​ത്തു​ള്ളി, ഉ​ലു​വ, ഏ​ല​യ്ക്ക, ഗ്രാ​മ്പൂ, ക​റു​ക​പ്പ​ട്ട, നെ​യ്യ്,ജീ​ര​കം, മ​ഞ്ഞ​ൾ പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ചു​ക്ക് പൊ​ടി, മ​ല്ലി പൊ​ടി, അ​ണ്ടി പ​രി​പ്പ്, മു​ന്തി​രി, തേ​ങ്ങ, ഉ​പ്പ്, സ​വാ​ള, പ​ച്ച മു​ള​ക്, കൈ​ത ച​ക്ക, ത​ക്കാ​ളി, ക്യാ​ര​റ്റ്, മ​ല്ലി​യി​ല തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ നി​റ​ഞ്ഞ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ക​ഞ്ഞി ശ​രീ​ര​ത്തി​നും മ​ന​സി​നും ഒ​രു​പോ​ലെ ഉ​ൻ​മേ​ഷം പ​ക​ർ​ന്നു ന​ൽ​കും.

70 കി​ലോ അ​രി​യു​ടെ ക​ഞ്ഞി​യാ​ണ് ദി​വ​സേ​ന വ​യ്ക്കു​ക. ഒ​രു ദി​വ​സ​ത്തെ ക​ഞ്ഞി​വെ​പ്പ് ചി​ല​വ് മു​പ്പ​തി​നാ​യി​രം രൂ​പ വ​രു​മെ​ങ്കി​ലും ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ൽ ക​ഞ്ഞി​വെ​ച്ച് ന​ൽ​കു​വാ​നു​ള്ള ഒ​ര​വ​സ​ര​ത്തി​നാ​യി ജ​മാ-​അ​ത്ത് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ മ​ത്സ​രം നി​ല​നി​ൽ​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങാ​തെ എ​ല്ലാ റം​ദാ​നി​ലും ക​ഞ്ഞി വ​ച്ച് ന​ൽ​കു​ന്ന മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ജ​മാ അ​ത്ത് അം​ഗ​ങ്ങ​ളി​ൽ പെ​ടു​ന്നു. ഇ​വ​രി​ൽ ആ​രെ​ങ്കി​ലും ഒ​രു ദി​വ​സം മാ​റി​യാ​ൽ അ​ന്ന​ത്തെ ക​ഞ്ഞി വ​ച്ച് ന​ൽ​കാ​ൻ നി​ര​വ​ധി അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് വ​രും. ഇ​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​ന്ന​ത്തെ ക​ഞ്ഞി വ​ച്ച് ന​ൽ​കു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക.

അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ അ​ടു​ത്ത റ​മ​ദാ​നി​ലേ​ക്ക് പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ക​ഞ്ഞി​യോ​ടൊ​പ്പം നോ​മ്പ് തു​റ​യ്ക്കാ​യു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ല​ഹാ​ര​ങ്ങ​ളും അ​ട​ങ്ങി​യ ഇ​ഫ്താ​ർ കി​റ്റും പ​ള്ളി​യി​ൽ നി​ന്നും ന​ൽ​കി വ​രു​ന്നു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഇ​ത്ത​വ​ണ ക​ഞ്ഞി​വെ​പ്പും വി​ത​ര​ണ​വു​മെ​ല്ലാം ന​ട​ന്നു വ​രു​ന്ന​ത്.