പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു: നി​യ​മ ലം​ഘ​ന​ങ്ങ​ൾ കു​റ​യു​ന്നി​ല്ല
Thursday, April 22, 2021 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സി​ന്‍റെ​യും റ​വ​ന്യു വി​ഭാ​ഗ​ത്തി​ന്‍റെയും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​യു​ന്നി​ല്ല.

ഓ​രോ ദി​വ​സ​വും താ​ക്കീ​തു ന​ൽ​ക​പ്പെ​ടു​ന്ന​വ​രു​ടെ​യും ന​ട​പ​ടി​യെ​ടു​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടി വ​രിക​യാ​ണ്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ൽ ഇ​പ്പോ​ഴും ഭൂ​രി​പ​ക്ഷം പേ​രും വി​മു​ഖ​രാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ കൂ​ട്ടം ചേ​ര​ൽ മി​ക്ക​യി​ട​ത്തും ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നി​ല്ല.​

ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ലും ബാ​റു​ക​ളി​ലും യാ​തൊ​രുവി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. രോ​ഗ​ത്തി​ന്‍റെ വ്യാ​പ​ന​മോ ഭീ​ക​ര​ത​യോ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. നി​യ​മ​വും ന​ട​പ​ടി​ക​ളും കു​റേ​ക്കൂ​ടി ക​ർ​ക്ക​ശ​മാ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും പോ​ലീ​സിന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു.​പൊ​തുസ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​യി.​വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ഒ​പ്പം ന​ട​ന്നു.16587 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യു​ണ്ടാ​യി. നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 663 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു

റ​വ​ന്യു വ​കു​പ്പിന്‍റെ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ക​ട​യ്ക്ക​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ക​ൾ ന​ട​ന്നു. 20 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ക്കീ​തു ന​ൽ​കു​ക​യു​ണ്ടാ​യി. അഞ്ചുപേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ത​ഹ​സീ​ൽ​ദാ​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​രാ​യ ഷി​ജു, അ​ജേ​ഷ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ന​സ്സിം, എ​സ്ഐ ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന