സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​രു​ന്നു: 29 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി
Thursday, April 22, 2021 10:46 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ട​ക്കു​ന്ന താ​ലൂ​ക്ക്ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 29 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ)​പി. ബി. ​സു​നി​ലാ​ല്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി.​എ​സ്.​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നാ​പു​രം ടൗ​ണ്‍ ഏ​രി​യ​യി​ലെ 23 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ന​ദ​ണ്ഡ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 13 ക​ട​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ല്‍ നാ​ല് ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​രു​വ​ഴി, ശൂ​ര​നാ​ട് തെ​ക്ക്, പ​താ​രം, ഇ​ട​യ്ക്കാ​ട് തു​ട​ങ്ങി 28 ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 51 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കു​ക​യും നാ​ലു കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ജി. മോ​ഹ​നന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ 49 ക​ട​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. 10 ക​ട​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ഓ​ച്ചി​റ, ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കൊ​ല്ലം ത​ഹ​സി​ല്‍​ദാ​ര്‍ എ ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​പു​രം, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 43 ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 25 ഇ​ട​ങ്ങ​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 84 ഇ​ട​ത്ത് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ലി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ പ​ല​ത​വ​ണ താ​ക്കീ​ത് ന​ല്‍​കി​യി​ട്ടും സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കാ​ത്ത ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സ് അ​ട​ക്ക​മു​ള്ള ആ​റു ക​ട​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ നേ​രി​ട്ട് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ ഈ​ടാ​ക്കി. പു​ത്തൂ​രി​ലും മൂ​ന്നു ക​ട​ക​ളി​ല്‍ നി​ന്ന് പി​ഴ ഇ​ടാ​ക്കി. നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ 75 ക​ട​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ച​ട​യ​മം​ഗ​ലം, ആ​യൂ​ര്‍, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.
പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ ടി.​വി​നോ​ദ് രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്ലി​പ്പ​ള്ളി, വി​ള​ക്കു​വ​ട്ടം, ടിബി ജം​ഗ്ഷ​ന്‍, ക​ല്ലാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കി, 16 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.