രോഗം മ​റ​ച്ചു വ​ച്ച് ക​ച്ച​വ​ടം: വ്യാ​പാ​രി​ക്ക് പി​ഴ ചു​മ​ത്തി
Thursday, April 22, 2021 10:46 PM IST
കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ര്‍ ഇ​ട​ക്കു​ള​ങ്ങ​ര​യി​ല്‍ കോ​വി​ഡ് ബാ​ധ മ​റ​ച്ചു വ​ച്ച് വ്യാ​പാ​ര സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​ന് ഉ​ട​മ​യ്ക്ക് 3000 രൂ​പ പി​ഴ ശി​ക്ഷ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍ആ​ര്‍) പ്രി​യ ഐ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ക​യും പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​ട അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗി​യെ ചി​കി​ത്സ​യ്ക്കാ​യി സി​എ​ഫ്​എ​ല്‍​ടി​സിയി​ലേ​ക്ക് മാ​റ്റാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​മു​ണ്ട്.