കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍
Thursday, April 22, 2021 10:46 PM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ പ​ത്തോ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും ചി​കി​ത്സ ല​ഭ്യ​മാ​കും. ബി​ഷ​പ്പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ (04742757215), കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ല്‍ (9495700477, 8907535613), ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​സി​റ്റി( 9497713805), വ​ലി​യ​ത്ത് ഹോ​സ്പി​റ്റ​ല്‍ (04762659999), പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് (04742575050), ജി​ല്ലാ ആ​ശു​പ​ത്രി കൊ​ല്ലം (7358645451), അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്(04742722222), മെ​ഡി​ട്രീ​ന ഹോ​സ്പി​റ്റ​ല്‍ (9562021133), എ​ന്‍. എ​സ് മിം​സ് (9400364111), ശ​ങ്കേ​ഴ്‌​സ് ഹോ​സ്പി​റ്റ​ല്‍(04742756000) എ​ന്നി​വ​യാ​ണ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍.

സൗ​ജ​ന്യ ചി​കി​ത്സാ സൗ​ക​ര്യം
കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ്രോ​ജ​ക്ട് കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് (​കെ​എ​എ​സ്പി) ജി​ല്ല​യി​ലെ അം​ഗീ​കൃ​ത പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​കും. കെ​എ​എ​സ്​പി കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​എ​എ​സ്​പിഎം​ പാ​ന​ല്‍ ചെ​യ്ത പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​കും. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടു​ത​ല്‍ കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് കെ​എ​എ​സ്പി​യി​ല്‍ പു​തി​യ​താ​യി എം​പാ​ന​ല്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍​ക്ക് കെഎ​എ​സ്​പി കോ​ര്‍​ഡി​നേ​റ്റ​റു​ടെ 9048890661 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.
ബി​ഷ​പ്പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍, മെ​ഡി​ട്രീ​ന ഹോ​സ്പി​റ്റ​ല്‍, അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ശ്രീ ​നാ​രാ​യ​ണ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, എ​ന്‍.​എ​സ് ഹോ​സ്പി​റ്റ​ല്‍, പു​ന​ലൂ​ര്‍ പ്ര​ണ​വം ഹോ​സ്പി​റ്റ​ല്‍, മാ​താ ഹോ​സ്പി​റ്റ​ല്‍, പ​ദ്മാ​വ​തി മെ​ഡി​ക്ക​ല്‍ ഫൗ​ണ്ടേ​ഷ​ന്‍, ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​സി​റ്റി, വ​ലി​യ​ത്ത് ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​യാ​ണ് കോ​വി​ഡ് സൗ​ജ​ന്യ​ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ള്‍.