ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, April 22, 2021 10:47 PM IST
ചാ​ത്ത​ന്നൂ​ർ:​ പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മാ​ങ്ങാ​കു​ന്ന് പ്ര​ദേ​ശ​ത്ത് ര​ണ്ടാം ഘ​ട്ട കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സി​പിഎ​മ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​താ സ​മി​തി രൂ​പി​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൈ ​ക​ഴു​ക​ൽ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും, പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും, വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ഹെ​ൽ​പ്പ് ഡ​സ്ക് കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങു​ന്ന​തി​നും ജാ​ഗ്ര​ത സ​മി​തി തീ​രു​മാ​നി​ച്ചു.
വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ജാ​ഗ്ര​താ സ​മി​തി ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്പ് വ​ഴി വി​വ​ര​ങ്ങ​ൾ ന​ല്കാ​വു​ന്ന​താ​ണ്. സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സു​വ​ർ​ണ​ൻ പ​ര​വൂ​ർ, ആ​ൽ​ബ​ർ​ട്ട്, ഗി​രീ​ഷ്, മു​കേ​ഷ്, സി​ജു ദേ​വ​ൻ, ആ​ൽ​ബി, റോ​ഷ​ൻ, ന​ന്ദു, അ​മ്യ​ത, ശ​ര​ണ്യ, അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും