ലോ​ക്ക് ഡൗ​ൺ​ പാ​ച്ചി​ലി​ൽ കൊ​ട്ടാ​ര​ക്ക​ര
Friday, May 7, 2021 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി ജ​നം ലോ​ക്ക് ഡൗ​ൺ​പാ​ച്ചി​ലി​ലാ​യി​രു​ന്നു ഇ​ന്ന​ലെ. അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ. ജ​ന​ത്തി​ര​ക്കും വാ​ഹ​ന പ്ര​വാ​ഹ​വും നി​യ​ന്ത്ര​ണാ​തീ​ത​മാ​യി. അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ജ​നം കൂ​ട്ട​ത്തോ​ടെ​യാ​ണ് ക​മ്പോ​ള​ങ്ങ​ളി​ലി​റ​ങ്ങി​യ​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലെ​ല്ലാം വ​ൻ​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും, പ​ല​ച​ര​ക്കു​ക​ട​ക​ളി​ലും, പ​ഴം-​പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലു​മെ​ല്ലാം ജ​നം തി​ക്കി​ത്തി​ര​ക്കി.

ച​ന്ത​ക​ളി​ൽ പോ​ലും ന​ല്ല തി​ര​ക്കാ​യി​രു​ന്നു. മ​രു​ന്നു ക​ട​ക​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ലും സാ​നി​റ്റേ​ഷ​നു​മെ​ല്ലാം തി​ര​ക്കി​ൽ ജ​നം മ​റ​ന്നു. വാ​ങ്ങു​ന്ന​തി​ന് ജ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ളും ഒ​രേ പോ​ലെ തി​ക്കി​ത്തി​ര​ക്കു​മ്പോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് എ​ന്തു വി​ല.

കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ വ​ലി​യ വാ​ഹ​ന തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ. പ​ല​വ​ട്ടം ഗ​താ​ഗ​ത​കു​രു​ക്കു​മു​ണ്ടാ​യി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യും. പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റ​മാ​യി​രു​ന്നു ഗ​താ​ഗ​തം.

ഇ​ന്നുമു​ത​ൽ ലോ​ക്ക്ഡൗ​ണാ​ണെ​ങ്കി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് മ​റ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ ലോ​ക്ക് ഡൗ​ൺ​പാ​ച്ചി​ൽ.

സ​ർ​ക്കാ​രി​ന്‍റെ ലോ​ക്ക്ഡൗ​ൺ ന​യ​വും വി​മ​ർ​ശ​ന വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി ഏ​ഴ് വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ ബാ​ങ്കു​ക​ൾ​ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി​യും ന​ൽ​കി​യി​രി​ക്കു​ന്നു.

ഇ​തു മൂ​ലം സ​മ്പൂ​ർ​ണ അ​ട​ച്ചി​ടി​ലി​ന്‍റെ ഫ​ല​മു​ണ്ടാ​കി​ല്ല എ​ന്ന​താ​ണ് വി​മ​ർ​ശ​നം. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​കാ​രും നി​ത്യേ​നെ​യെ​ന്നോ​ണം എ​ത്തി​ച്ചേ​ർ​ന്നേ​ക്കും.

റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. 1455 പേ​ർ​ക്ക് പി​ഴ ചു​മ​ത്തു​ക​യും 16291 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യു​മു​ണ്ടാ​യി.

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ പോ​ലീ​സി​ൻ​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​റി​യി​ച്ചു. റോ​ഡു​ക​ളി​ലെ​ല്ലാം പോ​ലീ​സ് പി​ക്ക​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വാ​ഹ​ന പ്ര​ചാ​ര​ണ​വും ന​ട​ത്തി.