പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്നു
Saturday, May 8, 2021 11:08 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ ഡി​ആ​ർ​ഡി​എ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഡി​ആ​ർ​എ​സ് എ​ന്ന ക​മ്പി​നി​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. നി​ർ​മാ​ണം പു​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഡി​ആ​ർ​ഡി​എ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ൽ മി​നി​ട്ടി​ൽ ആ​യി​രം ലി​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ല്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള യ​ന്ത്ര​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ട​ൺ ശേ​ഷി​യു​ള്ള ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ടാ​ങ്കും 250 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​മു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു. 60 ഓ​ക്സി​ജ​ൻ സം​വി​ധാ​ന​മു​ള​ള​കി​ട​ക്ക​ക​ളു​ണ്ട്. കോ​വി​ഡ് രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 60 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ കു​ടി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നും ചി​കി​ത്സ ന​ട​ത്താ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​ധി​കം സ​ജ്ജീ​ക​രി​ച്ച 60 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ കൂ​ടി പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ആ​റ് ട​ൺ ഓ​ക്സി​ജ​ൻ വേ​ണ്ടി വ​രും. നി​ല​വി​ൽ കു​ടു​ത​ൽ ഓ​ക്സി​ജ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മ്പോ​ൾ 60 കി​ട​ക്ക​ക​ളി​ൽ കൂ​ടി ഓ​ക്സി​ജ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തി​ക്ഷ​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ.കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് 204 ട​ൺ ആ​ണ്. ഇ​താ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കു​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കോ​വി​ഡ് രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് തി​ക​യാ​തെ വ​രു​മെ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റു​ക​ളെ ആ​ശ്വാ​സ​മാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ക്ട​ർ​മാ​രും കാ​ണു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ വേ​ണ്ടി വ​രി​ക​യും ചെ​യ്യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ്.