ലോ​ക്ക് ഡൗ​ണി​ൽ നി​ശ്ച​ല​മാ​യി പു​ന​ലൂ​ർ
Saturday, May 8, 2021 11:08 PM IST
പു​ന​ലൂ​ർ: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ൽ പു​ന​ലൂ​ർ ന​ഗ​രം നി​ശ്ച​ല​മാ​യി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ത​ന്നെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വേ​ണ്ടി​യി​ട്ടു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. പ​ത്ത​നാ​പു​ര​ത്ത് നി​ന്നും പു​ന​ലൂ​രി​ലും, ത​മി​ഴ്നാ​ട്ടി​ലേ​ക്കും പോ​കാ​ൻ സാ​ധി​ക്കു​ന്ന പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​ൻ, കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് ക​ട​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന ചെ​മ്മ​ന്തൂ​ർ, അ​ഞ്ച​ലി​ൽ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് എ​ത്തു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​യ വെ​ട്ടി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളും, മ​റ്റും സ്ഥാ​പി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പ​ട്ട​ണ​ത്തി​ൽ ഉ​ട​നീ​ളം ന​ട​പ്പാ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ടി ​ബി ജം​ഗ്ഷ​നു സ​മീ​പം വ​ലി​യ വാ​ഹ​ന തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കൃ​ത്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ളും, വ്യ​ക്ത​മാ​യ കാ​ര​ണ​വു​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി ആ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
ഇ​ന്ന​ലെ പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ൽ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ അ​ഞ്ചു​വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും വാ​ഹ​ന ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പൊ​തു ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വു​മാ​യി വ​ന്ന ഓ​ട്ടോ​ക​ൾ, ടാ​ക്സി​ക​ൾ എ​ന്നി​വ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും മാ​ത്ര​മാ​ണ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്.
പ​ട്ട​ണ​ത്തി​ൽ ഉ​ട​നീ​ളം കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് അ​റി​യു​വാ​ൻ സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​ള്ള സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​മു​ണ്ട്.