കോവിഡ് ചികിത്സാകേന്ദ്രം ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മാ​തൃ​കാ​പ​ര​മാ​യ ചു​വ​ട് വെ​യ്പ്പ്: ജി​ല്ലാ കള​ക്ട​ര്‍
Sunday, May 9, 2021 11:46 PM IST
കൊല്ലം: ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കെ​എം​എം​എ​ല്ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്തെ കോ​വി​ഡ് ദ്വി​തീ​യ ചി​കി​ത്സാ കേ​ന്ദ്രം ആ​രോ​ഗ്യ​രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ ചു​വ​ടു​വെ​യ്പ്പി​ന് ഉ​ദാ​ഹ​ര​ണ​മെ​ന്ന് ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ നി​യു​ക്ത എം​എ​ല്‍​എ സി. ​ആ​ര്‍. മ​ഹേ​ഷി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ലി​നു​മൊ​പ്പം ക​ളക്ട​ര്‍ ചി​കി​ത്സാ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച് അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തി.
കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന സ്ഥാ​പ​ന​മാ​യി കേ​ന്ദ്ര​ത്തെ മാ​റ്റാ​ന്‍ സാ​ധി​ക്കും. ചി​കി​ത്സാ വേ​ള​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സാ​ങ്കേ​തി​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 100 ഐ​സിയു ​കി​ട​ക്ക​ക​ള്‍, വെ​ന്‍റി​ലേ​റ്റ​ര്‍ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും.
ത​ടസ​ര​ഹി​ത​മാ​യ ഓ​ക്സി​ജ​ന്‍ വി​ത​ര​ണ​വും ക​രു​ത​ല്‍ ശേ​ഖ​ര​വും മൊ​ബൈ​ല്‍ ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​ങ്ങ​ളും കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ 270 ഉം ​ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ 100 ഉം ​കി​ട​ക്ക​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു​ക്കു​ന്ന​ത്. ബോ​യ്സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ 800 കി​ട​ക്ക​ക​ള്‍ ഉ​ള്‍​കൊ​ള്ളു​ന്ന താ​ത്കാ​ലി​ക ചി​കി​ത്സാ കേ​ന്ദ്ര​വും കെ​എം​എം​എ​ല്ലി​ന് എ​തി​ര്‍ വ​ശ​ത്തു​ള്ള റി​ക്രി​യേ​ഷ​ന്‍ ക്ല​ബ് ഗ്രൗ​ണ്ടി​ല്‍ 800 കി​ട​ക്ക​ക​ളും ഒ​രു​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​നി​ല്‍. എ​സ്. ക​ല്ലേ​ലി​ഭാ​ഗം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​പി. സു​ധീ​ഷ് കു​മാ​ര്‍, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ.​യൂ​സ​ഫ്, കെ​എം എം​എ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​ബോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​സാ​ദ്, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.