നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ
Sunday, May 9, 2021 11:46 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ത​ഴ​വ, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​വും മ​ര​ണ​വും ഉ​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. ത​ഴ​വ​യി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പ് നി​ല​വി​ൽ സി ​എ​ഫ് എ​ൽ​റ്റി സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
ഇ​വി​ടെ ആ​യി​രം പേ​ർ​ക്ക് ചി​കി​ൽ​സ ന​ട​ത്തു​വാ​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വ​രെ 2016 കോ ​വി​ഡ് രോ​ഗി​ക​ളാ​ണ് ത​ഴ​വ​യി​ൽ ഉ​ള്ള​ത്. സി ​എ​ഫ് എ​ൽ​റ്റി സി​യി​ൽ ഇ​രു​പ​ത്തി ആ​റ് രോ​ഗി​ക​ളെ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
ആ​റ് ഓ​ക്സി​ജ​ൻ ബ​ഡു​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. ഇ​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​വ​രെ കോ ​വി​ഡ് ബാ​ധി​ച്ച് പ​തി​മൂ​ന് പേ​ർ മ​രി​ച്ചു. 4076 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. കോ ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ത​ഴ​വ യി​ൽ 16.6ശ​ത​മാ​നം ആ​ണ്. ഇ​തു​വ​രെ10509 പേ​ർ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.