ഐ​ഒ​സി ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി വാ​ക്സി​ൻ ന​ൽ​ക​ണം
Sunday, May 9, 2021 11:49 PM IST
ചാ​ത്ത​ന്നൂ​ർ: എ​ഴി​പ്പു​റം ഐ​ഒ​സി ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന 250ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ-​വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് എ​ൽ​പി​ജി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​റ്റി​യു​സി) പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ലും കൃ​ത്യ​മാ​യി ജോ​ലി​ക്ക് എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷ​ണം മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​വ​ശ്യ സ​ർ​വീ​സി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ന്ന ഈ ​വ്യ​വ​സാ​യ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് യൂ​ണി​യ​ൻ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും ഇ​ര​ട്ട മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​മ്പോ​ൾ എ​ല്ലാ​മാ​സ​വും ര​ണ്ട് മാ​സ്ക് മാ​ത്ര​മാ​ണ് ഓ​രോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭി​ക്കു​ന്ന​ത്. ഓ​രോ ആ​ഴ്ച​യി​ലും ര​ണ്ടു മാ​സ്ക് വീ​തം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​രി​പ്പ​ള്ളി വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.