വ്യാപാരികളുടെ ജീ​വി​തം വ​ഴിമു​ട്ടുന്നു
Monday, May 10, 2021 11:12 PM IST
കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ്യാപാരികളുടെ ജീ​വി​ത മാ​ർ​ഗം വ​ഴി മു​ട്ടുന്നു. ഓ​രോ ത​വ​ണ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ അ​പ്ര​തീ​ക്ഷി​തമാ​യി പെ​ട്ടുപോ​കു​ന്ന​ത് ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ്.
പാ​ൽ, പ​ഴം, പ​ച്ച​ക്ക​റി, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ മ​റ്റു​ള്ള​വ​യെ​ല്ലാം അ​ട​ച്ചി​ട​ണം. ജൂവലറിക​ൾ, തു​ണി​ക്ക​ട​ക​ൾ, ചെ​രു​പ്പു ക​ട​ക​ൾ, ഫാ​ൻ​സി ക​ട​ക​ൾ, ബാ​ർ​ബ​ർ ഷോ​പ് തുടങ്ങി​യവ​ക​ളാ​ണ് സ്ഥി​ര​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന​ത്. ഇ​വ​യി​ൽ വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​രെ സം​ബ​ന്ധി​ച്ച് പ്ര​തി​സ​ന്ധി കു​റ​വാ​യി​രി​ക്കാം. എ​ന്നാ​ൽ ഉ​ത്സ​വം, പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ വേ​ള​ക​ൾ സ്വ​പ്നം ക​ണ്ട് ക​ട​ത്തി​നും പ​ലി​ശ​ക്കും പ​ണം ക​ണ്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ക​ച്ച​വ​ട​ത്തി​നു കാ​ത്തി​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​കയാണ്.
ആ​ഴ്ച​ക​ളി​ൽ പ​ലി​ശ​യും മു​ത​ലും തി​രി​ച്ച​ട​ക്കേ​ണ്ട വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന​തോ​ടെ കൂ​ടു​ത​ൽ ക​ട​ക്കെ​ണി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ല​യു​ന്ന മ​റ്റൊ​രു വി​ഭാ​ഗം. ദി​വ​സ വാ​ട​ക​യ്ക്ക് ക​ട​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് ജോ​ലി​യെ​ടു​പ്പി​ക്കു​ന്ന​വ​രും ഇ​പ്പോ​ൾ പ​ണി​യൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ്.
ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ൽ​പ​ന ആ​രം​ഭി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് ക​ണ്ടെ​ത്തി​യ ചി​ല​ർ പ​ല​ച​ര​ക്ക് വി​ൽ​പ​ന ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല​ർ പ​ച്ച​ക്ക​റി മേ​ഖ​ല​യി​ലേ​ക്കും തി​രി​ഞ്ഞി​ട്ടു​ണ്ട്.
നി​ത്യ ജീ​വി​ത​ത്തി​ന് മ​റ്റു മാ​ർ​ഗമി​ല്ലാ​തെ സ്വ​ന്തം തു​ണി​ക്ക​ട​യ്ക്ക് മു​ന്നി​ൽ പ​ല​ച​ര​ക്ക് വി​ൽ​പ​ന തു​ട​ങ്ങിയിരിക്കുകയാണ് പലരും.