രോഗവ്യാ​പ​നം ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും: പി.​എ​സ് സു​പാ​ല്‍
Wednesday, May 12, 2021 10:50 PM IST
അ​ഞ്ച​ല്‍ : ആ​ര്‍​പി​എ​ല്‍ അ​ട​ക്കം തോ​ട്ടം മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും വ്യാ​പ​നം ത​ട​യു​ന്ന​തി​ന​യി​ട്ടു​ള്ള ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും നി​യു​ക്ത പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി​എ​സ് സു​പാ​ല്‍ പ​റ​ഞ്ഞു.
ആ​ര്‍​പി​എ​ല്ലി​ലെ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ ഇന്ന് ആ​ര്‍പി​എ​ല്‍ ഹെ​ഡ് ഓ​ഫീ​സി​ല്‍ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ണ്ട്. ആ​ര്‍ഡി​ഒ, ആ​ര്‍പി​എ​ല്‍ എം​ഡി, ഡി​എം​ഒ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വ​കാ​ര്യ തോ​ട്ടം മേ​ഖ​ല​യി​ലെ മാ​നേ​ജ്മേ​ന്റു​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.
തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്‌ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും സു​പാ​ല്‍ പ​റ​ഞ്ഞു.