ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം
Wednesday, May 12, 2021 10:50 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​യും മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശം. രാ​ത്രി ഒ​ന്പ​തോ​ടെ ആ​രം​ഭി​ച്ച മ​ഴ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ശ​മി​ച്ച​ത്. ഇ​ടി​യും മി​ന്ന​ലി​ലും നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ടു. കാ​റ്റി​ൽ മ​ര​ങ്ങ​ളും ക​ട​പു​ഴ​കി വീ​ണു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ട​ക്കം വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി.
വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ അ​ട​ക്കം നി​ലം​പ​തി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​ന്‍റ​ർ​നെ​റ്റ് അ​ട​ക്ക​മു​ള്ള വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്കം നി​ല​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ അ​ട​ക്കം വെ​ള്ള​ക്കെ​ട്ടു​ക​ളും രൂ​പ​പ്പെ​ട്ടു. വൈ​ദ്യു​തി ത​ക​രാ​ർ സം​ഭ​വി​ച്ച ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി ലൈ​നു​ക​ൾ ചാ​ർ​ജ് ചെ​യ്ത​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.