സ​പ്ലൈ​കോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ക്സി​ൻ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം
Wednesday, May 12, 2021 10:56 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​പ്ലൈ​കോ​യി​ൽ ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ക്‌​സി​ൻ ന​ൽ​ക​ണ​മെ​ന്ന് സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി )ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ധി ഇ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ​തോ​തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു വ​രു​ന്നു​ണ്ട് .
സ​ർ​ക്കാ​റി​ന്‍റെ സൗ​ജ​ന്യ കി​റ്റ് ത​യ്യാ​റാ​ക്കു​ന്ന​ത് ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രെ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും സ​പ്ലൈ​കോ ജീ​വ​ന​ക്കാ​രെ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പോ​ലീ​സ് യാ​ത്ര അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ചി​റ്റു​മ​ല യി​ൽ സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി.
കു​ണ്ട​റ സ​പ്ലൈ​കോ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യെ രേ​ഖ​ക​ൾ കാ​ട്ടി​യി​ട്ടും പോ​ലീ​സ് തി​രി​കെ അ​യ​ച്ചു. ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​യ ഇ​വ​രെ ജോ​ലി​ക്കാ​യി എ​ത്തി​ക്കു​ന്ന​തും തി​രി​കെ കൊ​ണ്ടു പോ​കു​ന്ന​തും ബ​ന്ധു​ക്ക​ളാ​ണ്.
എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ഈ ​യാ​ത്രാ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ര​ശ്മി കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു .

അ​ന​ധി​കൃ​ത മ​ത്സ്യ മാ​ർ​ക്ക​റ്റ്
പൂ​ട്ടി​ച്ചു: ക​ച്ച​വ​ട​ക്കാ​ർ​ക്ക് പി​ഴ​

ചാ​ത്ത​ന്നൂ​ർ: ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച അ​ന​ധി​കൃ​ത മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ട​പ്പി​ച്ചു. മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പി​ഴ ചു​മ​ത്തി.​പാ​രി​പ്പ​ള്ളി മു​ക്ക​ട ഓ​ഫീ​സ് വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ച മാ​ർ​ക്ക​റ്റ് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​ട​പ്പി​ച്ച​ത്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ഇ​വി​ടെ മ​ത്സ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ വി​ട്ടു കൊ​ടു​ത്തു.