മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നി​ടെ മ​രം വീ​ണ് ന​വ​വ​ര​ൻ മ​രി​ച്ചു
Sunday, May 16, 2021 1:52 AM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ ശ​വ​സം​സ്കാ​ര​ത്തി​നി​ടെ മ​രം വീ​ണ് ന​വ​വ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​ന്പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റ​ത്താ​ണ് ദു​ര​ന്തം. ക​ട​യ്ക്ക​ൽ ഇ​ര​ട്ട​ക്കു​ളം അ​നീ​ഷ് ഭ​വ​നി​ൽ സോ​മ​ന്‍റെ മ​ക​ൻ അ​നീ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 25 -നാ​യി​രു​ന്നു അ​നീ​ഷി​ന്‍റെ വി​വാ​ഹം.

അ​നീ​ഷി​ന്‍റെ അ​മ്മ ബേ​ബി​ഗി​രി​ജ​യു​ടെ സ​ഹോ​ദ​രി എ​ഴി​പ്പു​റം പു​ത്ത​ൻ​വീ​ട്ടി​ൽ പു​ഷ്ക​ര​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (64) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​യി​രു​ന്നു ച​ന്ദ്രി​ക​യു​ടെ മ​ര​ണം. സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​നീ​ഷ് എ​ഴി​പ്പു​റ​ത്ത് എ​ത്തി​യ​ത്. സ​ന്ധ്യ​യോ​ടെ ച​ന്ദ്രി​ക​യു​ടെ ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തു​മ്പോ​ൾ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി വീ​ണു. മ​രം വീ​ണ് വൈ​ദ്യു​തി ക​മ്പി​യും പൊ​ട്ടി.

അ​നീ​ഷ് മ​ര​ത്തി​നും വൈ​ദ്യു​തി ക​മ്പി​ക​ൾ​ക്കും അ​ടി​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​യി സം​ശ​യി​ക്കു​ന്നു. ച​ന്ദ്രി​ക​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന അ​തേ ആം​ബു​ല​ൻ​സി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് മ​രം വീ​ണ​ത്.

ഗ​ൾ​ഫി​ലാ​യി​രു​ന്ന അ​നീ​ഷ് വി​വാ​ഹ​ത്തി​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ: രാ​ജ​ല​ക്ഷ്മി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ച​ന്ദ്രി​ക​യു​ടെ മ​ക്ക​ൾ: തു​ഷാ​ര സ്വ​പ്ന. മ​രു​മ​ക്ക​ൾ: സു​നി​ൽ സേ​തു.