യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, May 18, 2021 1:04 AM IST
പു​ന​ലൂ​ർ: ഭ​ർ​ത്തൃ​വീ​ട്ടു​കാ​രു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ൽ ആ​യി​രു​ന്ന യു​വ​തി​യെ സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​വാ​ളൂ​ർ ചേ​ല​ക്കാ​ട്ട് മൂ​ല​വി​ള വീ​ട്ടി​ൽ സി​ന്ധു മോ​ൾ (38) ആ​ണ് മ​രി​ച്ച​ത്. എ​ട്ട് വ​ർ​ഷം മു​ൻ​പ് ഗ​ൾ​ഫി​ൽ മ​രി​ച്ച ഗി​രീ​ഷാ​ണ് ഭ​ർ​ത്താ​വ്. കൊ​ല്ലം മു​ക്കൂ​ട് സ്വ​ദേ​ശി​നി​യാ​ണ്. പു​ന​ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.