കി​ണ​റ്റി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, May 19, 2021 2:19 AM IST
ചാ​ത്ത​ന്നൂ​ർ: പു​ല​ർ​ച്ചെ വെ​ള്ളം കോ​രു​ന്ന​തി​നി​ടെ വീ​ട്ട​മ്മ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ മീ​നാ​ട് പ​ടി​ഞ്ഞാ​റ് കോ​ത്തേ​രി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ പ​ത്മി​നി (67) യാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. പ​ത്മി​നി പാ​ർ​ക്കി​ൻ​സ​ൺ രോ​ഗി​യാ​യി​രു​ന്നെ​ന്ന് ഇ​വ​രെ ക​ര​യ്ക്കെ​ടു​ത്ത ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ മൂ​ടി​യി​ല്ലാ​ത്ത 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പ​ത്ത​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു. പ​ര​വൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​വ​രെ ക​ര​യ്ക്കെ​ടു​ത്തു. ഫ​യ​ർ​ഫോ​ഴ്സ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. ഇ​രു​വ​രും ദൂ​രെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.