100 ലി​റ്റ​ർ കോ​ട​യു​മാ​യി പ്ര​തി പി​ടി​യി​ൽ
Friday, June 11, 2021 10:09 PM IST
തെ​ന്മ​ല : 100 ലി​റ്റ​ർ കോ​ട​യു​മാ​യി പ്ര​തി പി​ടി​യി​ൽ. ഇ​ട​മ​ൺ മ​ണ​ലു​വാ​രി എ​ന്ന സ്ഥ​ല​ത്ത് വ​ൻ വ്യാ​ജ വാ​റ്റ് ശേ​ഖ​രം ഉ​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തെ​ന്മ​ല എ​സ്ഐ ശാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വീടിന്‍റെ അ​ടു​ക്ക​ള​യി​ൽ വ്യാ​ജ വാ​റ്റി​നാ​യി ശേ​ഖ​രി​ച്ചി​രു​ന്ന 100 ലി​റ്റ​ർ കോ​ട​യും വ്യാ​ജ വാ​റ്റി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഇയാൾ പിടിയിലായത്.
വീ​ട്ടു​ട​മ​സ്ഥ​ൻ ഇ​ട​മ​ൺ ആ‌​യി​ര​ന​ല്ലൂ​ർ മ​ണ​ലു​വാ​രി​യി​ൽ ജ​യാ​ഭ​വ​നി​ൽ ജ​യ​കു​മാ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി പ്ര​ദേ​ശ​ത്ത് ചാ​രാ​യ വി​ത​ര​ണം ന​ട​ത്തു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. 35 ലി​റ്റ​ർ വീ​തം കൊ​ള്ളു​ന്ന ക​ന്നാ​സു​ക​ളി​ലും ചെ​റു ബാ​ര​ലി​ലു​മാ​യാ​ണ് പ്ര​തി കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പഠനോപകരണങ്ങൾ നൽകി

ചാത്തന്നൂർ: അഖിലകേരള വിശ്വകർമ മഹാസഭ 1530-ാം നന്പർ ‌വെളിച്ചിക്കാല ടിബി ജംഗ്ഷൻ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കൂടാതെ ശാഖാപരിധിയിലെ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് അവശ്യസാധന കിറ്റും നൽകി.
പ്രസിഡന്‍റ് എ.തിങ്കൾരാജ്, സെക്രട്ടറി ജെ.ഷാജിമോൻ, ധനപാലൻ, വിനോദ് ദാസ്, പി.വിക്രമൻ, എസ്.മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.