അച്ചൻകോവിലിൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സ​മ​രം നടത്തി
Friday, June 11, 2021 10:09 PM IST
പു​ന​ലൂ​ർ: ഇ​ന്‍റ ർ​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങു​ന്ന അ​ച്ച​ൻ​കോ​വി​ൽ, അ​മ്പ​നാ​ർ തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സ്വാ​കാ​ര്യം ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത്‌ ഫ്ര​ണ്ട് അ​ച്ച​ൻ​കോ​വി​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ച്ഛ​ൻ​കോ​വി​ൽ ബിഎ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​സ​മ​രം ന​ട​ത്തി.
പു​തി​യ മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ച്ചു പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കെ ​ഫോ​ൺ ഇ​ന്‍റർ​നെ​റ്റോ മ​റ്റേ​തെ​ങ്കി​ലും സ്വ​കാ​ര്യ ദാ​ദാ​ക്ക​ളു​ടെ​യോ സേ​വ​നം ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.​ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് യൂ​ത്ത് ഫ്ര​ണ്ട് നി​വേ​ദ​നം ന​ൽ​കും. യൂ​ത്ത്‌​ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സം​ഗീ​ത്.​എ​സ്.​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​രം കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു ഉ​ത്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ശ​ര​ൺ ശ​ശി, ര​തീ​ഷ് അ​ലി​മു​ക്ക്, ഗീ​താ സു​കു​നാ​ഥ്‌, ശ​ശി​ധ​ര​ൻ പി​ള്ള ആ​കാ​ശ് രാ​ജ്, നി​ഹാ​സ്.​എ​ന്നി​വ​ർ പ്രസംഗി​ച്ചു.