കു​ണ്ട​റ പൗ​ര​വേ​ദി പ്ര​തി​ഷേ​ധി​ച്ചു
Sunday, June 13, 2021 12:35 AM IST
കു​ണ്ട​റ: യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ നാ​ൾ​ക്കു​നാ​ൾ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രും അ​ധി​ക നി​കു​തി ഒ​ഴി​വാ​ക്കി ജ​ന​ത്തി​ന് അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കാ​ൻ ഇ​നി​യും ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഈ ​മാ​സം ഇ​തു​വ​രെ ഏ​ഴ് ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ച​ത്. പെ​ട്രോ​ൾ വി​ല 100 ക​ട​ന്നി​രി​ക്കു​ന്നു. ഡീ​സ​ൽ വി​ല​യും തൊ​ട്ട​ടു​ത്തെ​ത്തി. വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. നി​ത്യേ​ന കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല തി​ക​ച്ചും ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ.​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കെ ​വി മാ​ത്യു, ഇ. ​ശ​ശി​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, ഡോ.​എ​സ് ശി​വ​ദാ​സ​ൻ പി​ള്ള, വി ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, കെ.​സി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.