ബാ​ർ​ബ​ർ ബ്യൂ​ട്ടി​ഷ്യ​ൻ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം
Sunday, June 13, 2021 12:35 AM IST
കൊ​ല്ലം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ​ങ്ങ​ളാ​യി തൊ​ഴി​ലി​ല്ലാ​തെ വ​ല​യു​ന്ന ബാ​ർ​ബ​ർ ബ്യൂ​ട്ടി​ഷ്യ​ൻ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി യൂ​ണി​റ്റി ഓ​ഫ് ബ്യൂ​ട്ടി​ഷ്യ​ൻ​സ് എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​ക​ൾ ജി​ല്ല​യി​ലെ ജ​ന പ്ര​തി​നി​ധി​ക​ളെ സ​ന്ദ​ർ​ശി​ച്ചു.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൈ​കൊ​ണ്ടു തൊ​ഴി​ൽ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക, അ​ട​ച്ചി​ട്ട കാ​ല​യ​ള​വി​ലെ വാ​ട​ക ഇ​ള​വ് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, പ​ലി​ശ ര​ഹി​ത വാ​യ്പ​ക​ള​ട​ക്ക​മു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ള​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ൾ​ക്കൊ​ണ്ട നി​വേ​ദ​നം ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​മു​കേ​ഷ്, എം.​നൗ​ഷാ​ദ്, സി.​ആ​ർ മ​ഹേ​ഷ്‌, സു​ജി​ത്, വി​ഷ്ണു​നാ​ഥ്‌ എ​ന്നി​വ​ർ​ക്ക് ന​ൽ​കി. കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഷൈ​മ റാ​ണി, ന​ജ് ല ​ന​വാ​സ്, ബി​ന്ദു ഹ​രി, സ​ജി ജെ​യിം​സ്, സു​സ്മി​ത, ആ​തി​ര, ശീ​ത​ൾ എ​ന്നി​വ​ർ നേ​രി​ട്ടാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.
ഈ ​മേ​ഖ​ല നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ 14 നു ​രാ​വി​ലെ 10 ന് ​എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും അ​വ​ര​വ​രു​ടെ വീ​ട്ടു പ​ടി​ക്ക​ൽ ക​ണ്ണ് മൂ​ടി കെ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.