യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Monday, June 14, 2021 1:45 AM IST
കൊ​ല്ലം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ഓ​ഞ്ചേ​ഴു​ത്ത് കാ​വി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വി​ഷ്ണു​വാ​ണ് (29) മ​രി​ച്ച​ത്. പ​ള്ളി​ക്കാ​വ് സ്വ​ദേ​ശി പ്ര​കാ​ശാ​ണ് വി​ഷ്ണു​വി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് കാ​വ​നാ​ട് മാ​ർ​ക്ക​റ്റി​ൽ ഇ​റ​ച്ചി​വെ​ട്ടാ​ണ് ജോ​ലി. രാ​വി​ലെ വി​ഷ്ണു​വും പ്ര​കാ​ശും ത​മ്മി​ൽ പ​ള്ളി​ക്കാ​വി​ന് സ​മീ​പം ക​രി​മ്പോ​ലി​ൽ കു​ള​ത്തി​ന് സ​മീ​പം വാ​ക്ക് ത​ർ​ക്ക​വും തു​ട​ർ​ന്ന് സോ​ഡാ കു​പ്പി കൊ​ണ്ട് അ​ടി​പി​ടി​യും ന​ട​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു. പി​രി​ഞ്ഞ് പോ​യ ശേ​ഷം പ്ര​കാ​ശ് വീ​ട്ടി​ലെ​ത്തി ഇ​റ​ച്ചി വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യു​മാ​യി ജ​വാ​ൻ മു​ക്കി​ന് സ​മീ​പം നി​ന്ന വി​ഷ്ണു​വി​നെ നെ​ഞ്ച​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. പ്ര​കാ​ശ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ടു. കു​ത്തേ​റ്റ് റോ​ഡി​ൽ കി​ട​ന്ന വി​ഷ്ണു​വി​നെ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സെ​ത്തി​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ചു. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.