ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി; കെ​എം​എം​എ​ല്ലി​ല്‍ തു​ട​ക്ക​മാ​യി
Tuesday, June 15, 2021 10:53 PM IST
ച​വ​റ : സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കേ​ര​ളാ മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡ് (കെ​എം​എം​എ​ല്‍). ഡോ. ​സു​ജി​ത് വി​ജ​യ​ന്‍ പി​ള്ള എം​എ​ല്‍​എ ആ​ദ്യ തൈ ​ന​ട്ട് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​മ്പ​നി ഗ​സ്റ്റ്ഹൗ​സി​ലെ ഒ​രു ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ജി​ല്ലാ​കൃ​ഷി വ​കു​പ്പി​ന്‍റേ​യും ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റേ​യും സ​ഹാ​യ​വും പ​ദ്ധ​തി​യ്ക്കു​ണ്ട്.

കെ​എം​എം​എ​ല്‍ മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര്‍ അം​ഗ​ങ്ങ​ളാ​യ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ക​മ്മി​റ്റി കൃ​ഷി​യു​ടെ മേ​ല്‍​നോ​ട്ടം നി​ര്‍​വ​ഹി​ക്കും. ത​ക്കാ​ളി, പ​ച്ച​മു​ള​ക്, പ​യ​ര്‍, വെ​ണ്ട, വ​ഴു​ത​ന തു​ട​ങ്ങി​യ​വ​യും ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍ തു​ട​ങ്ങി​യ കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ളു​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​പ്പം മ​ഞ്ഞ​ള്‍, ഇ​ഞ്ചി എ​ന്നി​വ​യും കൃ​ഷി​ചെ​യ്യു​ന്നു.

ക​മ്പ​നി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ഡോ. ​സു​ജി​ത് വി​ജ​യ​ന്‍ പി​ള്ള എം​എ​ല്‍​എ പ​റ​ഞ്ഞു. സു​ഭി​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി കൃ​ഷി ചെ​യ്യു​ക​യും ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യും ചെ​യ്ത ന​ട​പ​ടി പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും കെ​എം​എം​എ​ല്‍ ന​ട​ത്തു​ന്ന ജ​ന​സേ​വ​ന പ്ര​വ​ന​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വ​ലി​യ അ​ഭി​മാ​ന​മാ​ണ് കെ​എം​എം​എ​ല്ലി​ന് ഉ​ള്ള​ത്. പ്ര​കൃ​തി​യോ​ടൊ​പ്പ​മു​ള്ള വി​ക​സ​ന​മാ​ണ് സ്ഥാ​പ​നം ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞു. തു​ട​ര്‍​ന്നും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 7.5 ഏ​ക്ക​റി​ല്‍ ജൈ​വ​കൃ​ഷി ന​ട​ത്തി. ത​ളി​ര്‍ എ​ന്ന ബ്രാ​ന്‍റി​ല്‍ അ​രി​യും മ​ഞ്ഞ​ള്‍ പൊ​ടി​യും പു​റ​ത്തി​റ​ക്കി. വി​ഷു​വി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റി അ​ട​ങ്ങു​ന്ന കി​റ്റ് ന​ല്‍​കി. മ​ത്സ്യ കൃ​ഷി​യും വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ജൈ​വ​കൃ​ഷി​യി​ലും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കെ​എം​എം​എ​ല്‍ ന​ട​ത്തു​ന്ന​ത്. ഗ​സ്റ്റ്ഹൗ​സ് വ​ള​പ്പി​ല്‍​ത​ന്നെ​യു​ള്ള മി​യാ​വാ​ക്കി ഫ്രൂ​ട്ട് ഗാ​ര്‍​ഡ​നി​ല്‍ ഫ​ല​ങ്ങ​ള്‍ വി​ള​ഞ്ഞ് തു​ട​ങ്ങി. ഔ​ഷ​ധ ഉ​ദ്യാ​ന​വും ഉ​ട​ന്‍ ത​യാ​റാ​ക്കും. മി​യാ​വാ​ക്കി വ​നം ഒ​രു​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ടി. ​മ​നോ​ഹ​ര​ന്‍, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സി.​പി സു​ധീ​ഷ്‌​കു​മാ​ര്‍, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മി. എം, ​മെ​മ്പ​ര്‍ ഷീ​ല.​ആ​ര്‍, കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മോ​ഹ​ന്‍ ശ​ങ്ക​ര്‍, ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ലേ​ഖ, കെ​എം​എം​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി. ​അ​ജ​യ​കൃ​ഷ്ണ​ന്‍, ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി. ​ഷൈ​ല​കു​മാ​ര്‍, പി.​കെ. മ​ണി​ക്കു​ട്ട​ന്‍, റോ​ബി ഇ​ടി​ക്കു​ള, വി​ജ​യ​കു​മാ​ര്‍, മ​നോ​ജ്, എ​ന്‍.​കെ അ​നി​ല്‍​കു​മാ​ര്‍, ഐ.​കെ ഷാ​ജു, സ​ജി​ത്, ഇം​തി​യാ​സ്, മ​നോ​ജ്, അ​രു​ണ്‍ ബി ​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, ടി.​പി യൂ​ണി​റ്റി​ലേ​യും എം​എ​സ് യൂ​ണി​റ്റി​ലെ​യും ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ൾ, അ​ഗ്രി​ക​ള്‍​ച്ച​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ.​എം സി​യാ​ദ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ധ​നേ​ഷ്, ശ്രീ​ജി​ത്ത്, അ​നൂ​പ്, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.