പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 15, 2021 10:53 PM IST
ശാ​സ്താം​കോ​ട്ട: ജൈ​വ​വൈ​വി​ധ്യ​ത്തെ ആ​ഘോ​ഷ​മാ​ക്കി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ. മ​ഹാ​വ്യാ​ധി​യു​ടെ കാ​ല​ത്തി​ലൂ​ടെ നാം ​ക​ട​ന്നു പോ​കു​മ്പോ​ൾ കു​ട്ടി​ക​ളി​ൽ പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ എ​ത്തി​ക്കു​വാ​ൻ കൃ​ഷി​യി​ലേ​ക്ക് മ​ട​ങ്ങാം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
മു​ര​ളീ​ധ​ര​ൻ ത​ഴ​ക്ക​ര ആ​യി​രു​ന്നു ച​ട​ങ്ങി​ലെ മു​ഖ്യാ​ഥി​തി. കാ​ർ​ഷി​ക ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശം കു​ട്ടി​ക​ളു​മാ​യി അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ഒ​പ്പം പ​രി​സ്ഥി​തി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം, മൈ​ക്രോ ഗ്രീ​ൻ, സാ​ല​ഡ് മേ​ക്കി​ങ് എ​ന്നി​വ ന​ട​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജി ​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ബോ​ണി​ഫേ​ഷ്യ വി​ൻ​സെ​ന്‍റ്, അ​ധ്യാ​പി​ക​യാ​യ രാ​ജ​ശ്രീ, സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ഡി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ദീ​ത പി. ​ആ​ർ, അ​ദ്വൈ​ത പി. ​ആ​ർ, ശി​ഖ കെ.​ശ്യാം എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു.
അ​ധ്യാ​പി​ക​മാ​രാ​യ രാ​ജ​ശ്രീ, ഷൈ​നി​മോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.