പെ​രു​ങ്കു​ളം കേ​ര​ള​ത്തി​ലെ ആ​ദ്യ പു​സ്ത​ക ഗ്രാ​മ​മാ​കും
Tuesday, June 15, 2021 11:23 PM IST
പി.​ഏ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന​ത്തെ ആ​ദ്യ പു​സ്ത​ക ഗ്രാ​മ​മാ​യി കൊ​ട്ടാ​ര​ക്ക​ര പെ​രു​ങ്കു​കു​ളം ഗ്രാ​മം ഇ​നി മു​ത​ൽ അ​റി​യ​പ്പെ​ടും. 19 ന് ​വാ​യ​നാ​ദി​ന​ത്തി​ൽ ഗ്രാ​മ​ത്തി​ന് ഈ ​പ​ദ​വി ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ഇ​തോ​ടെ പി​എ​സ് സി ​ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലും കു​ട്ടി​ക​ളു​ടെ പ​ഠ​ന ഗ്ര​ന്ഥ​ങ്ങ​ളി​ലും പെ​രു​ങ്കു​ളം ഗ്രാ​മം ഇ​ടം പി​ടി​ക്കും.
അ​ക്ഷ​ര​ക്കൂ​ട്ടാ​യ്മ​യെ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് എ​ങ്ങ​നെ മു​ത​ൽ​ക്കൂ​ട്ടാ​ക്കാ​മെ​ന്ന പെ​രു​ങ്കു​ളം ബാ​പ്പു​ജി ഗ്ര​ന്ഥ​ശാ​ല​യു​ടെ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഗ്രാ​മ​ത്തെ ഈ ​പ​ദ​വി​ക്ക് അ​ർ​ഹ​മാ​ക്കി​യ​ത്. വാ​യ​ന​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കാ​ർ​ഷി​ക രം​ഗ​ത്തും വി​പ​ണ​ന രം​ഗ​ത്തും പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തും, പ​ഠ​ന പ്ര​ചോ​ദ​ന​ങ്ങ​ൾ​ക്കും മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബാ​പ്പു​ജി ന​ട​ത്തി വ​രു​ന്ന​ത്. ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു​ള്ള ഇ​വ​രു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്ന് വി​ജ​യ​ഗാ​ഥ​ക​ളാ​ണ്.
1948 ൽ ​പ്ര​ദേ​ശ​ത്തെ ഉ​ൽ​പ​തി​ഷ്ണു​ക്ക​ളാ​യ ആ​ളു​ക​ൾ ചേ​ർ​ന്നാ​ണ് മ​ഹാ​ത്മ​ജി​യു​ടെ നാ​മ​ത്തി​ൽ ബാ​പ്പു​ജി ഗ്ര​ന്ഥ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ഇ​വ​ർ സ്വ​ന്തം കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ക​യും പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു. കാ​ല​ക്ര​മേ​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. കെ​ട്ടി​ടം ന​ശി​ക്കു​ക​യും ഗ്ര​ന്ഥ​ങ്ങ​ൾ ചി​ത​ലെ​ടു​ക്കു​ക​യു​മു​ണ്ടാ​യി. ഇ​ത് മാ​ധ്യ​മ വാ​ർ​ത്ത​യാ​യ​തോ​ടെ അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​ർ ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ഗ്രാ​മ​ത്തി​നു ത​ന്നെ വെ​ളി​ച്ച​മാ​യി. സ്വ​ന്ത​മാ​യി ര​ണ്ടു നി​ല കെ​ട്ടി​ടം നി​ർ​മ്മി​ച്ചു.​കു​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ച് എ​ല്ലാ രം​ഗ​ത്തും ഇ​ട​പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.
ഗ്രാ​മ​ത്തി​ൽ പു​സ്ത​ക കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് ഗ്ര​ന്ഥ​ശാ​ല ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​വ​ല​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പു​സ്ത​ക​ക്കൂ​ട്ടി​ൽ നി​ന്ന് ആ​ർ​ക്കും ഏ​തു സ​മ​യ​ത്തും പു​സ്ത​ക​മെ​ടു​ത്തു വാ​യി​ക്കാം. പു​സ്ത​ക​കൂ​ടി​ന്‍റെ ക​ഥ​യ​റി​ഞ്ഞ് ആ​സ്ട്രേ​ലി​യ​ൻ ക​വ​യ​ത്രി ജാ​ക്കി മ​സൂ​രി​യ​ർ പെ​രു​ങ്കു​ളം ഗ്രാ​മം സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​രു​ടെ ചു​മ​ത​ല​യി​ൽ പെ​രു​ങ്കു​ളം എ​ൽ​പി​എ​സി​ൽ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് കോ​ഴ്സ് ന​ട​ത്തു​ക​യും ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ ജാ​ക്കി മ​സൂ​രി​യ​ൻ ആ​സ്ട്രേ​ലി​യ​യി​ൽ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.
ക്ലാ​സി​ക് സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഗ്ര​ന്ഥ​ശാ​ല​യി​ൽ ചെ​റു സി​നി​മാ കൊ​ട്ട​ക​യു​മു​ണ്ട്. 5000 മാ​ഗ​സി​നു​ക​ൾ വാ​യി​ക്കാ​ൻ മാ​ഗ് സ്റ്റെ​ർ അ​ക്കൗ​ണ്ടും ഐ​പാ​ഡും ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യു​ണ്ട്. നാ​ട​ൻ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​കു​ന്ന​തി​നൊ​പ്പം ഇ​വ​യു​ടെ വി​പ​ണ​ന​ത്തി​നാ​യി പീ​ടി​ക പ​ച്ച എ​ന്ന ആ​ഴ്ച​ച​ന്ത​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കാ​ഴ്ച ബു​ക്സ് എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​വും പെ​രു​ങ്കു​ളം കാ​ഴ്ച എ​ന്ന മാ​സ​പ​ത്ര​വും ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യു​ണ്ട്. പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഐ​എ​എ​സ് പ്ര​ചോ​ദ​ൻ കോ​ഴ്സും ന​ട​ത്തി വ​രു​ന്നു. എ​ഴു​ത്തു​കാ​ര​ന്‍റെ പേ​രി​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ള്ള ഏ​ക ഗ്ര​ന്ഥ​ശാ​ല കൂ​ടി​യാ​ണ് ബാ​പ്പു​ജി. സാ​ഹി​ത്യ​കാ​ര​ൻ എം.​മു​കു​ന്ദ​ന്‍റെ പേ​രി​ലു​ള്ള എം.​മു​കു​ന്ദ​ൻ ആ​രാ​ധ​നാ കൂ​ട്ട​മാ​ണ് ഇ​ത്. ബാ​പ്പു​ജി​യു​ടെ ര​ക്ഷാ​ധി​കാ​രി​യും എം.​മു​കു​ന്ദ​നാ​ണ്.
പെ​രു​ങ്കു​ളം ആ​ദ്യ അ​ക്ഷ​ര​ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മ്പോ​ൾ ക​ഥ​ക​ളി​ക്ക് ജ​ൻ​മം ന​ൽ​കി​യ നാ​ടി​ന് വീ​ണ്ടും അ​ഭി​മാ​ന​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ...