വാ​യ്പാ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, June 15, 2021 11:23 PM IST
കൊ​ല്ലം: പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​സോ​മ​പ്ര​സാ​ദ് എം​പി, ട്ര​ഷ​റ​ർ വ​ണ്ടി​ത്ത​ടം മ​ധു എ​ന്നി​വ​ർ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​ കെ. രാധാകൃഷ്ണന് നി​വേ​ദ​നം ന​ൽ​കി.
പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ 2010 മാ​ർ​ച്ച് 31 നു ​അ​വ​സാ​നി​ക്കു​ന്ന വാ​യ്പ​ക​ളും പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ 2014 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച വാ​യ്പ​ക​ളും എ​ഴു​തി ത​ള്ളു​ന്ന​തി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ആ​വ​ശ്യ​മാ​യ പ​ണം നീ​ക്കി​വെ​ക്കാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ഉ​ത്ത​ര​വി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.
നി​പ്പാ, ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ്, പ്ര​ള​യം, കോ​വി​ഡ് 19 എ​ന്നീ ദു​ര​ന്ത​ങ്ങ​ൾ കാ​ര​ണം പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ വ​രു​മാ​നം വ​ലി​യ തോ​തി​ൽ നി​ല​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി 2018 മാ​ർ​ച്ച് 31 വ​രെ നീ​ട്ട​ണ​മെ​ന്നും വാ​യ്പാ തു​ക ര​ണ്ടു ല​ക്ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.