ക​സ്റ്റ​ഡി​യി​ലാ​യ ബോ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി
Wednesday, June 16, 2021 10:38 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ട​വ -ന​ട​യ​റ​ക്കാ​യ​ലി​ൽ പ​ര​വൂ​ർ വ​ക്കം ന​ഗ​ർ ക​ട​വി​ൽ ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.
ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ട് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബോ​ട്ടി​ന്‍റെ എ​ഞ്ചി​നും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ഇ​ള​ക്കി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​ബോ​ട്ട് വ്യാ​ജ​മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഉ​ട​മ എ​ന്ന വ​കാ​ശ​പ്പെ​ട്ട് ഒ​രാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.
ബോ​ട്ടി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും രേ​ഖ​ക​ൾ എ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും പ​ര​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സം​ജ​ത് ഖാ​ൻ പ​റ​ഞ്ഞു.
അ​ഞ്ചു​തെ​ങ്ങ്, ക​ട​യ്ക്കാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ട​ൽ​മാ​ർ​ഗം വ്യാ​ജ​മ​ദ്യം പ​ര​വൂ​രി​ൽ എ​ത്തി​ക്കു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് ക​ട​ൽ - കാ​യ​ൽ മേ​ഖ​ല​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​യ​ൽ​ക്ക​ര​യി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്നു എ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
പ​ര​വൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ 12 കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ അ​റ​സ്റ്റി​ലാ​യ പ​ത്ത് പേ​ർ റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലാ​ണെ​ന്നും സി​ഐ സം​ജ​ദ് ഖാ​ൻ പ​റ​ഞ്ഞു. വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കാ​നോ വി​ൽ​ക്കാ​നോ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ക​ര​യി​ലൂ​ടെ വ്യാ​ജ​മ​ദ്യം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ക​ട​ൽ​മാ​ർ​ഗം എ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ മു​ള​യി​ലേ നു​ള​ളൂ​ക​യാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടി​നെ​ക്കു​റി​ച്ച് ദു​രു​ഹ​ത​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യി​രി​ക്ക​യാ​ണെ​ന്നും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.