ലോ​ക്ക് ഡൗ​ൺ മ​റ​യാ​ക്കി അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് വ​ൻ വി​ലവ​ർ​ധ​ന
Wednesday, June 16, 2021 10:41 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​മാ​രി​ക്കാ​ല​ത്തും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കെ​ല്ലാം വി​ല​വ​ർ​ധി​പ്പി​ച്ച് വ്യാ​പാ​രി​ക​ൾ. ലോ​ക്ക്ഡൗ​ൺ അ​വ​സ​ര​മാ​യി ക​ണ്ട് എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും തു​ക ഇ​ര​ട്ടി​യോ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ.
പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി, മ​ൽ​സ്യ മാം​സാ​ദി​ക​ൾ തു​ട​ങ്ങി ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ​ക്കും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ൾ​ക്കും ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ​ക്കു​മെ​ല്ലാം ഇ​പ്പോ​ൾ അ​ധി​കം തു​ക​യാ​ണ് ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്. ഈ ​പ​ക​ൽ​ക്കൊ​ള്ള​ക്ക് ത​ട​യി​ടേ​ണ്ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം കോ​വി​ഡ് പ്ര​തി​രോ‌​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യ​തി​നാ​ൽ നി​ർ​ഭ​യ​മാ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
സാ​ധാ​ര​ണ​ക്കാ​ർ വാ​ങ്ങി വ​രു​ന്ന പ​ച്ച​ക്ക​റി കി​റ്റി​ന് 100 രൂ​പ​യാ​യി​രു​ന്നു ലോ​ക്ക് ഡൗ​ണി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന വി​ല. ഇ​പ്പോ​ൾ മി​ക്ക ക​ട​ക​ളി​ലും ഈ ​കി​റ്റി​ന്‍റെ വി​ല 150 രൂ​പ​യാ​ണ്. പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ വെ​വേ​റെ വാ​ങ്ങി​യാ​ലും ഇ​തേ അ​നു​പാ​ത​ത്തി​ൽ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ന് മ​ര​ച്ചീ​നി​യ്ക്ക് വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​തി​ന്‍റെ തൂ​ക്കി വി​ൽ​പ​ന കി​ലോ​ക്ക് 30 രൂ​പ വ​രെ​യാ​ണ്. വാ​ഴ​പ്പ​ഴ​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി വ​ണ്ടി​ക​ൾ ദി​നം​പ്ര​തി എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. എ​ന്നി​ട്ടും വി​ല വ​ർ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​തേ പോ​ലെ ത​ന്നെ ഉ​പ്പു തൊ​ട്ടു ക​ർ​പ്പൂ​രം വ​രെ​യു​ള്ള പ​ല​വ്യ​ജ്ഞ​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ വി​ല നി​യ​ന്ത്ര​ണ​മി​ല്ല
ലോ​ക്ക് ഡൗ​ൺ മു​ത​ലാ​ക്കി ഇ​റ​ച്ചി​യു​ടെ​യും മീ​നി​ന്‍റേ​യും വി​ല​യി​ൽ വ​ൻ കു​തി​ച്ചു ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മാ​ട്ടി​റ​ച്ചി​യു​ടെ വി​ല 350 രൂ​പ വ​രെ​യാ​യി.​പോ​ത്തി​റ​ച്ചി​ക്ക് 380 ക​ട​ന്നി​ട്ടു​ണ്ട്.
ആ​ട്ടി​റ​ച്ചി വി​ല 800 ക​ട​ന്നു. കോ​ഴി​യു​ടെ വി​ല​യും കൂ​ടി. മ​ത്സ്യ വി​ല​യും ഇ​തേ രീ​തി​യി​ൽ കു​തി​ച്ചു​യ​ർ​ന്നി​ട്ടു​ണ്ട്. ചൂ​ര​ക്കും നെ​യ്മീ​നു​മെ​ല്ലാം ലോ​ക്ക് സൗ​ണി​നു മു​ൻ​പു​ള്ള വി​ല​യ​ല്ല ഇ​പ്പോ​ഴു​ള്ള​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ല്ലാം ചി​കി​ൽ​സാ​ഫീ​സു​ക​ളി​ലും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളി​ലും വ​ലി​യ വ​ർ​ധ​ന​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഡോ​ക്ട​ർ ഫീ​സ് 200 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ 400 രൂ​പ ന​ൽ​ക​ണം. ലാ​ബ് പ​രി​ശോ​ധ​ന​ക​ളു​ടെ ഫീ​സും സ്വ​കാ​ര്യ ലാ​ബു​ക​ൾ വ​ർ​ധി​പ്പി​ച്ചു. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​യും കു​തി​ച്ചു ക​യ​റു​ക​യാ​ണ്.
ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം വി​ല ഏ​കീ​ക​ര​ണ​മോ വി​ല നി​യ​ന്ത്ര​ണ​മോ ഇ​ല്ല എ​ന്ന​താ​ണ്. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ഓ​രോ സ്ഥാ​പ​ന​ത്തി​ലും വ്യ​ത്യ​സ്ത​മാ​ണ്. മെ​ഡി​ക്ക​ൽ രം​ഗ​ത്തും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി.
നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ട​ച്ചി​ട​ലും മൂ​ലം വ​രു​മാ​നം നി​ല​ച്ച മ​ഹാ​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ​യും ന​ട്ടെ​ല്ലൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ് നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത വി​ല വ​ർ​ധ​ന​വ്. മ​ഹാ​മാ​രി​ക്കാ​ലം അ​വ​സ​ര​മാ​ക്കു​ന്ന​വ​രെ നി​യ​മം മൂ​ലം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.