ചാത്തന്നൂരിൽ മ​രു​ഭൂ​മി​വ​ത്ക്ക​ര​ണ വി​രു​ദ്ധ ദി​നാ​ച​ര​ണം ഇ​ന്ന്
Wednesday, June 16, 2021 11:12 PM IST
ചാ​ത്ത​ന്നൂ​ർ: നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​വ​ത്ക്ക​ര​ണം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി മ​രു​ഭൂ​മി വ​ത്ക്ക​ര​ണ ദി​നാ​ച​ര​ണം ബു​ധ​നാ​ഴ്ച ന​ട​ത്തും.
ത​ല​ച്ചി​റ​യി​ൽ ചാ​ത്ത​ന്നൂ​ർ തോ​ടി​ന്‍റെ അ​തി​ർ​വ​ര​മ്പു​ക​ൾ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ ചാ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തോ​ട് ക​ട​ന്നു​ക​യ​റ്റം നി​ത്യ​സം​ഭ​വ​മാ​കു​ന്നു.
ത​ല​ച്ചി​റ ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളു​ടെ വ​ലി​യ കു​റ്റി ഉ​ൾ​പ്പെ​ടെ തോ​ട്ടി​ൽ ത​ള്ളി ജ​ലം ഒ​ഴു​ക്ക് ത​ട​സപ്പെ​ടു​ത്തി​യും തോ​ട്ടി​ന്‍റെ ക​ര​യി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ ചാ​ണ​കം വാ​രി​യി​ട്ട് ഇ​ത് തോ​ട്ടി​ലെ ജ​ല​ത്തി​ലേ​യ്ക്ക ഇ​റ​ങ്ങി ജ​ലം മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ് ഇതിൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​വാ​നും സം​ഘ​ട​ന തീ​രു​മാ​നി​ച്ചു.
ഇ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വ​ന​വ​ത്ക്ക​ര​ണം പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നും ജ​ല സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി കാ​രം​കോ​ട് ത​ല​ച്ചി​റ​യി​ൽ മ​രു​ഭൂ​മി വ​ത്ക്ക​ര​ണ വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​കൃ​ക്ഷ​ണ​ൻ ക​ൺ​വീ​ന​ർ എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ ആ​ർ.​ര​ജ്ഞി​ത് എ​ന്നി​വ​ർ അ​റി​യി​ച്ചു