കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ആ​രോ​ഗ്യ വ​കു​പ്പു ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, June 18, 2021 1:15 AM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ വാ​ള​കം പൊ​ലി​ക്കോ​ട് ജം​ഗ്ഷ​നു സ​മീ​പം കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. കു​ള​ക്ക​ട സി​എ​ച്ച്സി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ച​ട​യ​മം​ഗ​ലം മ​ണ്ണാ​പ്പ​റ​മ്പ് ച​രു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ന​ന്ദ​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് (41) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​യൂ​ർ ഭാ​ഗ​ത്ത് നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്ന് ആ​യൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അ​ഭി​ലാ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: ച​ന്ദ്രി​ക. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ആ​ദി​ദേ​വ്, ദേ​വ​ഹാ​ര. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.