കാ​റു​ക​ളി​ൽ ക​ട​ത്തി​യ 84 കി​ലോ ക​ഞ്ചാ​വു​മാ​യി നാലുപേ​ർ അ​റ​സ്റ്റി​ൽ
Monday, July 5, 2021 10:57 PM IST
ചാ​ത്ത​ന്നൂ​ർ: ര​ണ്ട് കാ​റു​ക​ളി​ലാ​യി വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യ 84 കി​ലോ ക​ഞ്ചാ​വ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കാ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ന​ട​ത്തി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ​കൊ​ല്ലം ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ചാ​ത്ത​ന്നൂ​ർ​ താ​ഴം തെ​ക്ക് ച​രുവി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (37), ക​ട​യ്ക്ക​ൽ​ ചി​ത​റ​ ഹെ​ബി​ നി​വാ​സി​ൽ​ ഹെ​ബി​മൊ​ൻ(40), ചാ​ത്ത​ന്നൂ​ർ​കാ​രം​കൊ​ട്പ​ണ്ടാ​ര​തോ​പ്പി​ൽ​ ര​തീ​ഷ് (37) ചാ​ത്ത​ന്നൂ​ർ​ രാ​ഹു​ൽ​ ഭ​വ​നി​ൽ​വി​ഷ്ണു (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റിലാ​യ​ത്.​ ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഗ​ൺ ആ​ർ ഐ ​ടെ​ൻ കാ​റു​ക​ളുംം പോ​ലീ​സ് പി​ടി​ച്ചെ​ടുു​ത്തു.

ചാ​ത്ത​ന്നൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ഏ​റം മാ​ട​ൻ കാ​വ് ക്ഷേ​ത്ര​ത്തി​നടുത്ത് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട. അ​ടു​ത്ത കാ​ല​ത്ത് ക​ണ്ടെ​യ്ന​റി​ൻ ക​ട​ത്തി​യ ക​ഞ്ചാ​വ് ആ​റ്റി​ങ്ങ​ലി​ൽ പി​ടി​കൂ​ടി​യ​ത് ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന​ത്തെ ത​ന്നെ ര​ണ്ടാ​മ​ത്തെ വ​ൻ ക​ഞ്ചാ​വ് ക​ട​ത്താ​ണ് ചാ​ത്ത​ന്നൂ​രി​ലേ​ത്.​

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ത്തി​യ കാ​റു​ക​ൾ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ പാ​ങ്ങോ​ട് -വ​ർ​ക്ക​ല സ്റ്റേ​റ്റ് ഹൈ​വേ​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്നു. ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ഇ​ൻ.​സ്‌​പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ട​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ച്ച് ഇ​വ​രു​ടെ കാ​റു​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

കാ​റു​ക​ളി​ൽ നി​ന്നും രണ്ടു കി​ലോ വീ​തം തൂ​ക്ക​മു​ള്ള 42 ക​വ​ർ ​ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​തി​ന് 16 ല​ക്ഷ​ത്തി​ല​ധി​കം രു​പ വി​ല വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. ര​ണ്ട് കി​ലോ വീ​തം പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി സെ​ല്ലോ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ചു​റ്റി​വ​രി​ഞ്ഞ നി​ല​യി​ലാ​ണ്. ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ക​വ​റി​ലാ​ക്കി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും കി​ലോ​യ്ക്ക് 3000 രു​പ നി​ര​ക്കി​ലാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ കി​ലോ​യ്ക്ക് 36000 രൂ​പ നി​ര​ക്കി​ലാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ല്കു​ന്ന​ത്.

പാ​ങ്ങോ​ട് - വ​ർ​ക്ക​ല റോ​ഡി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വ​ർ​ക്ക​ല​യി​ലേ​യ്ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ് എ​ന്ന് ക​രു​തു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും സം​ഘം ക​ഞ്ചാ​വു​മാ​യി തി​രി​ച്ച​തു​മു​ത​ൽ പോ​ലീ​സ് ഷാ​ഡോ സം​ഘം ഇ​വ​രെ പി​ൻ​തു​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ​റി​വ്. നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ൽ നി​ന്നും പു​റ​ത്താ​കും മു​മ്പേ ഇ​വ​രെ പോ​ലി​സ് വ​ള​ഞ്ഞ് പി​ടി​ക്കു​ക​യാ​യി​രു​ന്നു.