എ​മ​രി​ച്ച് ജോ​ണി​ന് അ​ന്ത്യാ​ഞ്ജ​ലി
Monday, July 5, 2021 11:37 PM IST
കൊ​ല്ലം: എ​മ​രി​ച്ച് ജോ​ണി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഒ​രു കാ​ല​ത്ത് പൊ​തു രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​മ​രി​ച്ചു ജോ​ണി​ന്‍റെ വി​യോ​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലും ഉ​ള്ള പ്രി​യ​പ്പെ​ട്ട​വ​ർ ക​ണ്ണീ​രോ​ടെ പ്ര​ണാ​മം അ​ർ​പ്പി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ കോ​വി​ഡ് മാ​ന​ദ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ട്ടി​യം നി​ത്യ സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.
പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ഷ​ൻ, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേി, രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം ​പി, ചാ​ത്ത​ന്നൂ​ർ എം​എ​എ ജ​യ​ലാ​ൽ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബാ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഇ. ​ഷാ​ന​വാ​സ്‌​ഖാ​ൻ, മോ​ൻ​സി​ഞ്ഞോ​ർ ഫാ. ​ഫ്ര​ഡി​നാ​ന്‍റ് കാ​യാ​വി​ൽ തു​ട​ങ്ങി വൈ​ദീ​ക സ​ന്യ​സ്ഥ​രും ടീ​ച്ച​ർ ഇ​ട​പെ​ട്ടി​രു​ന്ന എ​ല്ലാ മേ​ഖ​ല​യി​ലും നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ അ​ന്ത്യ പ്ര​ണാ​മം അ​ർ​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.